World News

‘ജമാല്‍ ഖര്‍ഷോഗിയെ തുണ്ടംതുണ്ടമാക്കി’; ഓഡിയോ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി; സൗദിസംഘം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു  

കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖര്‍ഷോഗി ഇസ്ംതാബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കുന്ന വീഡിയോ, ഓഡിയോ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് തുര്‍ക്കി അന്വേഷണ സംഘം. ഖര്‍ഷോഗിയുടെ തിരോധാനത്തെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് സൗദി ആവര്‍ത്തിക്കുന്നതിനിടയിലാണ് തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍. സൗദി സംഘത്തിന്റെ കോണ്‍സുലേറ്റിലേക്കുള്ള വരവിന്റെ സിസിടിവി ദൃശ്യങ്ങള്‍ തുര്‍ക്കി പുറത്തുവിട്ടു.

കോണ്‍സുലേറ്റിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണ്ടംതുണ്ടമാക്കിയെന്ന് തുര്‍ക്കി അന്വേഷണം സംഘം പറയുന്നു. ഖര്‍ഷോഗിയെ സൗദി സംഘം പിടികൂടിയതിന്റെയും തുടര്‍ സംഭവങ്ങളും സ്ഥിരീകരിക്കുന്നതാണ് റെക്കോര്‍ഡിങുകള്‍ എന്നാണ് തുര്‍ക്കി അധികൃതര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഓഡിയോ റെക്കോര്‍ഡിങുകള്‍ ദാരുണമായ സംഭവങ്ങളുടേതാണെന്ന് തുര്‍ക്കി അധികൃതര്‍ പറയുന്നു.

ശബ്ദറെക്കോഡിങുകള്‍ എംബസിയില്‍ എന്ത് നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഖര്‍ഷോഗിയുടെ ശബ്ദവും അറബി സംസാരിക്കുന്ന മറ്റുള്ളവരുടെ ശബ്ദവും കേള്‍ക്കാം. എങ്ങനെയാണ് ഖര്‍ഷോഗി ചോദ്യം ചെയ്യപ്പെട്ടതെന്നും അദ്ദേഹത്തെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും അതില്‍ വ്യക്തമാകും.
തുര്‍ക്കി ഉദ്യോഗസ്ഥന്‍

സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഖര്‍ഷോഗി സല്‍മാന്‍ രാജകുമാരനെ വിമര്‍ശിച്ചതിന് ശേഷമാണ് ഭരണകൂടത്തിന് അനഭിമതനായത്. ഖര്‍ഷോഗിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സൗദിയുടെ പ്രത്യേക സംഘം ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ എത്തിയെന്നാണ് വിവരം. ഖര്‍ഷോഗി കോണ്‍സുലേറ്റില്‍ എത്തിയതിന് പിന്നാലെ ഈ സംഘം കോണ്‍സുലേറ്റില്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. തെളിവുകള്‍ കയ്യിലുണ്ടെങ്കിലും അത് പുറത്തുവിടുന്നതില്‍ തുര്‍ക്കിക്ക് പ്രതിബന്ധങ്ങളുണ്ട്. മറ്റൊരു രാജ്യത്തിന്റെ കോണ്‍സുലേറ്റില്‍ തുര്‍ക്കി വിവരങ്ങള്‍ ശേഖരിക്കാന്‍ ചാരവൃത്തി നടത്തിയെന്നതാണ് ഇതിലുണ്ടാക്കാവുന്ന പ്രശ്‌നം. അതുകൊണ്ടുതന്നെ കരുതലോടെയാണ് തുര്‍ക്കി ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്.

വീഡിയോ, ഓഡിയോ റെക്കോര്‍ഡിങുകള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവോ എന്ന് വ്യക്തമല്ല. എന്നാല്‍, തുര്‍ക്കി ഉദ്യോഗസ്ഥര്‍ ഇതിന്റെ പൂര്‍ണ ഉള്ളടക്കം എന്താണെന്ന് അറിയിച്ചതായി അമേരിക്ക സ്ഥിരീകരിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018