World News

ഒടുവില്‍ സൗദിയുടെ കുറ്റസമ്മതം: ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടത് സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകന്‍. ഏകാധിപത്യ പ്രവണതകളുളളയാളാണ് സല്‍മാന്‍ രാജാവ് എന്ന് ഖര്‍ഷോഗി തുറന്നെഴുതി. യെമന്‍ യുദ്ധത്തിലെ ഇടപെടലുകളെയും മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരായ സൗദി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

രണ്ടാഴ്ച നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സൗദി ഭരണകൂട വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി കൊലചെയ്യപ്പെട്ടെന്ന് സമ്മതിച്ച് സൗദി അറേബ്യന്‍ ഭരണകൂടം. ലോകരാജ്യങ്ങളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് സൗദിയുടെ കുറ്റസമ്മതം. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുളളില്‍ വച്ച് മല്‍പ്പിടുത്തത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു. സൗദിയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് കൊലപാതകവിവരം പുറത്തുവിട്ടത്.

കോണ്‍സുലേറ്റിനുളളില്‍ വച്ചുണ്ടായ മല്‍പ്പിടുത്തത്തിനിടെയാണ് ഖഷോഗി മരിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൗദി മാധ്യമം വ്യക്തമാക്കി.

ഖഷോഗിയെ തങ്ങള്‍ വധിച്ചു എന്ന ആരോപണം ഇതുവരെ സൗദി നിഷേധിക്കുകയായിരുന്നു. ഖഷോഗി കോണ്‍സുലേറ്റിനുളളില്‍ നിന്നും പുറത്തു കടന്നിരുന്നു എന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു. കോണ്‍സുലേറ്റിനുളളില്‍ കടന്നയുടന്‍ ഖഷോഗിയെ വധിച്ചിരുന്നതായും അദ്ദേഹത്തിന്റെ വിരലുകളും തലയും വെട്ടിമാറ്റി ഛിന്നഭിന്നമാക്കിയിരുന്നതായും തുര്‍ക്കി ആരോപിച്ചിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍വച്ച് ഖര്‍ഷോഗിയെ കാണാതായത്.തനിക്ക് സുരക്ഷാ ആശങ്കകളുളളതായി ഖഷോഗി പറഞ്ഞിരുന്നതായി വിവരങ്ങളുണ്ട്. 2017 സെപ്തംബറിലാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ അദ്ദേഹം സൗദി രാജകുടുംബവുമായി അകലുകയായിരുന്നു. ഇത്തരമൊരു പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹം എഴുതുന്നതും, ട്വീറ്റ് ചെയ്യുന്നതും സൗദി വിലക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018