World News

‘ഇന്ത്യയുമായുള്ള ചര്‍ച്ച 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം’; ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഇമ്രാന്‍ ഖാന്‍

ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്ന് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ നിന്ന്‌ ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പുനരാരംഭിക്കുമെന്ന് പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍. ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടികളൊന്നുമുണ്ടായില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

റിയാദില്‍ നടന്ന സംരംഭക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റേത് രാജ്യത്തേക്കാളും പാകിസ്താന് ഇപ്പോള്‍ സമാധാനവും സുരക്ഷയും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയപ്പോള്‍ തന്നെ ഇന്ത്യയുമായി സമാധാന ചര്‍ച്ചയിലേര്‍പ്പെടാന്‍ ശ്രമിച്ചതുമാണ്.
ഇമ്രാന്‍ ഖാന്‍ 

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താന്‍ ഐഎംഎഫില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ലോണ്‍ തേടുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

ഭീകരവാദവും കശ്മീര്‍ പ്രശ്നവുമുള്‍പ്പെടെ ചൂണ്ടിക്കാട്ടി 2015 ല്‍ നിര്‍ത്തിവെച്ച സമാധാന ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കണമെന്ന് നരേന്ദ്ര മോഡിക്ക് ഇമ്രാന്‍ഖാന്‍ കത്ത് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും സുഷമാ സ്വരാജുമായി കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നു.

ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്ന് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഉദ്യോഗസ്ഥരെ വധിച്ചതില്‍ പാകിസ്താന് പങ്കുണ്ടെന്ന് തെളിയിക്കുന്ന പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സന്ദേശങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി ചോര്‍ത്തിയതിന് പിന്നാലെയായിരുന്നു പിന്മാറ്റം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018