World News

ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആവശ്യപ്പെട്ട് മക്കള്‍; മദീനയിലെ അല്‍-ബക്കിയില്‍ സംസ്‌കരിക്കണം 

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷോഗിയുടെ മൃതദേഹം തിരികെ വേണമെന്ന് മക്കള്‍. സൗദി അറേബ്യയില്‍ തന്നെ പിതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ തിരികെ കിട്ടണമെന്ന ആവശ്യമാണ് അദ്ദേഹത്തിന്റെ മക്കള്‍ ഉന്നയിച്ചിരിക്കുന്നത്. സിഎന്‍എന്‍നു നല്‍കിയ അഭിമുഖത്തിലാണ് ഖഷോഗിയുടെ മക്കളായ സലായും, അബ്ദുളളാ ഖഷോഗിയും ഇക്കാര്യം വ്യക്തമാക്കിയത്.

പിതാവിന്റെ മരണം കുടുംബത്തിനുണ്ടായ ആഘാതവും ദുഖവും അദ്ദേഹത്തിന്റെ മൃതദേഹം കിട്ടാതെ മാറില്ല. ഇതൊരു സാധാരണ കാര്യമല്ല. ഒരു സാധാരണ മരണമായിരുന്നില്ല പിതാവിന്റെത്. ഞങ്ങളുടെ ഇപ്പോഴത്തെ ആവശ്യം പിതാവിനെ കുടുംബക്കല്ലറയില്‍ സംസ്‌ക്കരിക്കണം എന്നതാണ്. മദീനയിലെ അല്‍-ബക്കിയില്‍ പിതാവിനെ സംസ്‌ക്കരിക്കണം. ഇതിനെപ്പറ്റി സൗദി അധികാരികളോട് സംസാരിച്ചിട്ടുണ്ട്. പെട്ടന്നു തന്നെ അതിനുളള നടപടികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
സലാ ഖഷോഗി. 

ഖഷോഗിയുടെ മരണത്തോട് മക്കള്‍ പ്രതികരിക്കുന്ന ആദ്യ അഭിമുഖമാണിത്. ഒക്ടോബര്‍ ഇരുപത്തിനാലിന് സൗദി രാജകുമാരന്‍ സലാ ഖഷോഗിയെ കണ്ടിരുന്നു. വിയോഗത്തിലിരിക്കുന്ന കുടുംബാഗംങ്ങള്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചിരുന്നു.

ഖഷോഗിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുളളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സല്‍മാന്‍ രാജാവ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ സലാ ഖഷോഗി പറയുന്നുണ്ട്.

അദ്ദേഹം സമാധാനപരമായി അന്തിയുറങ്ങുന്നു എന്ന് ഞങ്ങൾക്ക് ഉറപ്പിക്കണം. ഇതുവരെ എനിക്കദ്ദേഹം മരിച്ചു എന്ന് ഉൾക്കൊളളാൻ സാധിച്ചിട്ടില്ല. അദ്ദേഹം മരിച്ച സാഹചര്യത്തെപ്പറ്റി ഒരു പാട് തെറ്റായ വാർത്തകളും പുറത്തു വരുന്നുണ്ട്. 
സലാ ഖഷോഗി

മുസ്ലീം ബ്രദര്‍ഹുഡ്ഡിനെ ജമാല്‍ ഖഷോഗി പിന്തുണച്ചിരുന്നു എന്നുളള വാദങ്ങള്‍ തെറ്റാണെന്നും സലാഹ് പറഞ്ഞു.

ഖഷോഗി എങ്ങനെ ഓര്‍മ്മിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനു സലായുടെ മറുപടി ഇങ്ങനെയായിരുന്നു

പൊതു മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന ഒരു സാധാരണ മനുഷ്യന്‍. സ്വന്തം രാജ്യത്തെയും, രാജ്യത്തിന്റെ സാധ്യതകളെയും ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. ജമാല്‍ ഒരു വിമതനായിരുന്നില്ല. രാജാധിപത്യത്തില്‍ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. രാജഭരണത്തിലുണ്ടായ പരിവര്‍ത്തനങ്ങളിലും അദ്ദേഹം വിശ്വസിച്ചിരുന്നു.
സലാ ഖഷോഗി

വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുളളില്‍ വച്ച് ഒക്ടോബര്‍ 2ാം തിയ്യതിയാണ് കൊല്ലപ്പെട്ടത്. തുര്‍ക്കി അധികാരികളും, ചില യുഎസ് നേതാക്കളും ജമാല്‍ ഖഷോഗിയെ വധിക്കാന്‍ ആസൂത്രണം ചെയ്തത് സല്‍മാന്‍ രാജകുമാരനാണെന്ന് ആരോപിക്കുന്നുണ്ട്. എന്നാല്‍ റിയാദ് ഈ ആരോപണങ്ങളൊക്കയും നിഷേധിക്കുന്നുണ്ട്.

ജമാല്‍ ഖഷോഗിയുടെ മൃതശരീരം ഇതുവരെയും വീണ്ടെടുത്തിട്ടില്ല. അതിനുളള അന്വേഷണം തുര്‍ക്കി അധികൃതരുടെ ഭാഗത്തു നിന്നും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആസിഡ് ഉപയോഗിച്ച് നശിപ്പിച്ച ശേഷമാണ് മൃതദേഹം ഛിന്നഭിന്നമാക്കിയതെന്ന് തുര്‍ക്കി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018