World News

ഇറാനുമേല്‍ ഉപരോധം ശക്തമാക്കി അമേരിക്ക; ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും; സമ്പദ് വ്യവസ്ഥയില്‍ ആശങ്കയില്ലെന്ന് ഇറാന്‍

എപി  
തെഹ്‌റാനില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന് 
തെഹ്‌റാനില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന് 

ഇറാനുമേലുള്ള ഉപരോധം ശക്തമാക്കി അമേരിക്ക. ഇറാനെതിരായ ഉപരോധം ഇന്നുമുതല്‍ നിലവില്‍ വരും. 2015ലെ ആണവ കരാറിന്റെ ഭാഗമായി പിന്‍വലിച്ച ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും ഇറാനെതിരെ ഏറ്റവും ശക്തമായ നടപടികള്‍ ഏര്‍പ്പെടുത്തുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ഉപരോധം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.

സാമ്പത്തികം, ഊര്‍ജം, പ്രതിരോധം, ബാങ്കിങ് മേഖലകളെ ഉപരോധം ബാധിക്കും. എണ്ണ-ഷിപ്പിങ് കമ്പനികള്‍ക്കുപുറമെ 700 വ്യക്തികളും അമേരിക്കയുടെ ഉപരോധപ്പട്ടികയിലുണ്ട്.

അമേരിക്കന്‍ നയത്തില്‍ പ്രതിഷേധിച്ച് തെഹ്‌റാനിലെ മുന്‍ യുഎസ് എംബസിയുടെ മുമ്പില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ഇറാന്‍ അനുകൂലികള്‍ പങ്കെടുത്തു

ഇറാനുമേല്‍ ഉപരോധം ശക്തമാക്കി അമേരിക്ക; ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും; സമ്പദ് വ്യവസ്ഥയില്‍ ആശങ്കയില്ലെന്ന് ഇറാന്‍

ചൊവ്വാഴ്ച നടക്കുന്ന മിഡ് ടേം തെരഞ്ഞടുപ്പിന്റെ പ്രചാരണത്തിനിടെ തന്റെ ഭരണത്തിന്റെ കീഴില്‍ ഞെരുക്കത്തിലാണ് ഇറാന്‍ എന്ന് ട്രംപ് പറഞ്ഞിരുന്നു. 2015ല്‍ ബറാക് ഒബാമ ഒപ്പുവച്ച ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയെന്നാരോപിച്ചാണ് ട്രംപ് ഇറാനെതിരായ വിലക്കുകള്‍ പുനഃസ്ഥാപിച്ചത്. കരാറിലെ വ്യവസ്ഥകള്‍ പാലിക്കാതെ ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ ആരോപണം. 2018 മെയ്യിലാണ് യുഎസ് ഇറാനുമേല്‍ ഉപരോധം ഏര്‍പെടുത്തിയത്.

ലോകത്ത് ഏറ്റവുമധികം പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഉപരോധം പുനഃസ്ഥാപിക്കുന്നതോടെ വിദേശ കമ്പനികള്‍ക്കും ഇറാനുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്നതിന് വിലക്കുവരും. ഉപരോധം ശ്കതമാക്കാനിരിക്കെ, ഇന്ത്യയടക്കം എട്ടുരാജ്യങ്ങള്‍ക്ക് ഇറാനില്‍നിന്ന് ഇന്ധനം നല്‍കാന്‍ യുഎസ് അനുമതി നല്‍കിയിരുന്നു.

ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇറാനുമായുള്ള എണ്ണ വ്യാപാരം തടയുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെ റഷ്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

ഉപരോധം ശക്തമാവുന്നതോടെ ഇറാന്റെ സമ്പദ് വ്യവസ്ഥയില്‍ 1.5 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. എന്നാല്‍ സാമ്പത്തിക നില ഭദ്രമാണെന്നും ട്രംപിന്റെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാകില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ഇറാനെതിരായ ഉപരോധങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്കക്ക് അന്താരാഷ്ട്ര നീതീന്യായ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018