World News

അമേരിക്കന്‍ ജനത ട്രംപിനെ തള്ളുമോ?;  ഇടക്കാല തെരഞ്ഞെടുപ്പില്‍ ആശങ്കയോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ട്രംപിന്റെ രണ്ടുവര്‍ഷത്തെ ഭരണ വിലയിരുത്തല്‍ പ്രതിഫലിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പാണ് അമേരിക്കയില്‍. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കും അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നത്.

20മാസത്തെ ട്രംപ് ഭരണത്തോടുള്ള ഹിത പരിശോധനയായി ഇത് മാറും. കടുത്ത പേരാട്ട വീര്യത്തിലാണ് രാജ്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും ഭൂരിപക്ഷം കുറഞ്ഞാല്‍ ട്രംപിന്റെ തുടര്‍ ഭരണം സുഗമമാവില്ല. ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായാണ് അവസാന മണിക്കൂറുകളിലെ അഭിപ്രായസര്‍വെ രേഖപ്പെടുത്തുന്നത്.

ഇറാന്‍ ഉപരോധവും മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റവുമടക്കമുള്ള ട്രംപിന്റെ നയങ്ങളോടുള്ള സമീപനമാകും നിര്‍ണായമാവുക.

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ ഇര്‍ഹാന്‍ ഉമര്‍, റാഷിദ താലിബ് എന്നീ രണ്ട് മുസ്ലീം വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവര്‍ വിജയിച്ചാല്‍ ചരിത്രത്തിലാധ്യമായി മുസ്ലീം വനിതകള്‍ കോണ്‍ഗ്രസ് ആംഗമാകാനുള്ള സാധ്യതയും ഈ തെരഞ്ഞെടുപ്പിലുണ്ട്.

രണ്ടുവര്‍ഷം കൂടുമ്പോഴുള്ള നവംബര്‍ ആറിനാണ് അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താറുള്ളത്. രണ്ടുവര്‍ഷമാണ് കോണ്‍ഗ്രസിന്റെ കാലാവധി. ജനപ്രതിനിധി സഭയെന്നറിയപ്പെടുന്ന ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സില്‍ 435 അംഗങ്ങളും സെനറ്റ് എന്ന ഹൗസ് ഓഫ് കോമണ്‍സില്‍ 100 അംഗങ്ങളുമാണുള്ളത്. ആറുവര്‍ഷമാണ് ഇതിലെ ഓരോ അംഗങ്ങളുടെയും കാലാവധി.

ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം പ്രസിഡന്റിനെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ രണ്ടുകൊല്ലം കഴിഞ്ഞ് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്തായിരിക്കും എന്ന സൂചന ഈ ഇടക്കാല തെരഞ്ഞെടുപ്പില്‍നിന്ന് വ്യക്തമാകും. ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമുള്ള തീരുമാനങ്ങളെടുക്കാന്‍ പ്രസിഡന്റിന് ബുദ്ധിമുട്ടാകും. അങ്ങനെ സംഭവിച്ചാല്‍, ട്രംപ് പല നിലപാടുകളും മാറ്റേണ്ടിവരുമെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018