World News

എട്ടുവര്‍ഷത്തിന് ശേഷം യുഎസ് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുടെ മുന്നേറ്റം; സെനറ്റ് നിലനിര്‍ത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; ട്രംപിന് തിരിച്ചടി

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. എട്ടു വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭിയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തി. രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.

സെനറ്റില്‍ ഫലം വന്ന മാസാച്യൂസെറ്റ്‌സില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതതന്ത്ര സ്ഥാനാര്‍ത്ഥി ബര്‍ണി സെന്‍ഡേഴ്‌സും വിജയിച്ചു. ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കാണ് ജയം. ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും ഡമോക്രാറ്റുകള്‍ വിജയം ആവര്‍ത്തിച്ചു. ന്യൂയോര്‍ക്ക് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബാന്‍ഡ് ആണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഭാവി പ്രസിഡന്റ് സഥാനാര്‍ത്ഥിയാണ് ഗില്ലിബാന്‍ഡ്. ന്യൂജഴ്‌സിയില്‍ സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

അയോവ, മോണ്ടാന, നെവാഡ, യൂട്ടാ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു. കഴിഞ്ഞ 50 വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്.

ട്രംപ് പ്രസിഡന്റായതിന് ശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്. വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു ചെയ്‌തെന്നാണ് സൂചനകള്‍. ഉച്ചയോടെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരും. അമേരിക്കയില്‍. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ മത്സരിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. 80 ലധികം ഇന്ത്യന്‍ വംശജരാണ് ജനവിധി തേടിയത്. മലയാളിയായ പ്രമീള ജയപാലും മത്സരരംഗത്തുണ്ട്.

ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ സൊമാലിയന്‍ വംശജയായ ഇര്‍ഹാന്‍ ഉമര്‍, പലസ്തീനിയന്‍ വംശയയായ റാഷിദ താലിബ് എന്നീ രണ്ട് മുസ്ലീം വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഇവര്‍ വിജയിച്ചാല്‍ ചരിത്രത്തിലാധ്യമായി മുസ്ലീം വനിതകള്‍ കോണ്‍ഗ്രസ് ആംഗമാകാനുള്ള സാധ്യതയും ഈ തെരഞ്ഞെടുപ്പിലുണ്ട്.

രണ്ടുവര്‍ഷം കൂടുമ്പോഴുള്ള നവംബര്‍ ആറിനാണ് അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താറുള്ളത്. രണ്ടുവര്‍ഷമാണ് കോണ്‍ഗ്രസിന്റെ കാലാവധി. ജനപ്രതിനിധി സഭയെന്നറിയപ്പെടുന്ന ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സില്‍ 435 അംഗങ്ങളും സെനറ്റ് എന്ന ഹൗസ് ഓഫ് കോമണ്‍സില്‍ 100 അംഗങ്ങളുമാണുള്ളത്. ആറുവര്‍ഷമാണ് ഇതിലെ ഓരോ അംഗങ്ങളുടെയും കാലാവധി.

ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം പ്രസിഡന്റിനെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ രണ്ടുകൊല്ലം കഴിഞ്ഞ് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്തായിരിക്കും എന്ന സൂചന ഈ ഇടക്കാല തെരഞ്ഞെടുപ്പില്‍നിന്ന് വ്യക്തമാകും. ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമുള്ള തീരുമാനങ്ങളെടുക്കാന്‍ പ്രസിഡന്റിന് ബുദ്ധിമുട്ടാകും. അങ്ങനെ സംഭവിച്ചാല്‍, ട്രംപ് പല നിലപാടുകളും മാറ്റേണ്ടിവരുമെന്നാണ് സൂചന.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018