World News

യുഎസില്‍ ജയിച്ച് പലസ്തീന്‍, സൊമാലിയന്‍ മുസ്ലീം യുവതികള്‍; ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുടെ മുന്നേറ്റം; സെനറ്റ് നിലനിര്‍ത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി 

ഇര്‍ഹാന്‍ ഒമര്‍ 
ഇര്‍ഹാന്‍ ഒമര്‍ 
കഴിഞ്ഞ 50 വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടിയായി ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്നേറ്റം. 215 സീറ്റുകള്‍ നേടി ഡെമോക്രാറ്റുകള്‍ മുന്നേറുകയാണ്. 192 സീറ്റിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്. ജനപ്രതിനിധി സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 218 സീറ്റ് ഡെമോക്രാറ്റുകള്‍ നേടുമെന്ന് ഉറപ്പായി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. 100 സീറ്റുകളുളള സെനറ്റിലെ 35 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ടെക്‌സസില്‍ ടെഡ് ക്രൂസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഡെക്കോഡയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ്റ്റി നൊയീം വിജയിച്ചു. ആദ്യമായാണ് സൗത്ത് ഡെക്കോഡയില്‍ വനിതാ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത്.

ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സൊമാലിയന്‍ വംശജയായ ഇര്‍ഹാന്‍ ഉമര്‍, പലസ്തീനിയന്‍ വംശയയായ റാഷിദ താലിബ് എന്നീ രണ്ട് മുസ്ലീം വനിതകള്‍ വിജയി ച്ചു. ചരിത്രത്തിലാധ്യമായി മുസ്ലീം വനിതകള്‍ കോണ്‍ഗ്രസ് ആംഗമാകുന്നത്.

മിഷിഗണിലെ 13ാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് റാഷിദ തെരഞ്ഞെടുക്കപ്പെട്ടത്. മിനസോട്ടയിലെ ഡെമോക്രാറ്റിക് ശക്തികേന്ദ്രമായ അഞ്ചാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് ഉമര്‍ വിജയിച്ചത്.

നേരത്തെ ഇവിടെ നിന്നാണ് യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം യുവാവായ കെയ്ത് എലിസണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാനായി അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെയാണ് റാഷിദ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

മാസാച്യൂസെറ്റ്‌സില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബര്‍ണി സെന്‍ഡേഴ്‌സും വിജയിച്ചു. ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കാണ് ജയം. ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും ഡമോക്രാറ്റുകള്‍ വിജയം ആവര്‍ത്തിച്ചു. ന്യൂയോര്‍ക്ക് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബാന്‍ഡ് ആണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഭാവി പ്രസിഡന്റ് സഥാനാര്‍ത്ഥിയാണ് ഗില്ലിബാന്‍ഡ്. ന്യൂജഴ്‌സിയില്‍ സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

ട്രംപ് പ്രസിഡന്റായതിന് ശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്. വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു ചെയ്‌തെന്നാണ് സൂചനകള്‍. ഉച്ചയോടെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരും. അമേരിക്കയില്‍. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ മത്സരിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. 80 ലധികം ഇന്ത്യന്‍ വംശജരാണ് ജനവിധി തേടിയത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018