World News

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പിന്തള്ളി ജറേദ് പോളിസിന് ചരിത്ര വിജയം; അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ആദ്യ ഗേ ഗവര്‍ണര്‍

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകാരനായ ജറേദ് പോളിസ് വിജയിച്ചുകയറിയത് ചരിത്രത്തിലേക്കാണ്. കൊളറാഡോയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഗേ സ്ഥാനാര്‍ത്ഥിയായിരുന്നു ജറേദ് പോളിസ്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഗേ ആഭിമുഖ്യമുള്ള ഒരാള്‍ അത് വെളിപ്പെടുത്തി മത്സരിക്കുന്നത്. 51 ശതമാനം വോട്ടുകളുടെ ഭൂരുപക്ഷത്തോടെയാണ് ജറേദ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വാക്കര്‍ സ്റ്റാപ്ലട്ടോണിന് 45 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

പ്രചാരണ സമയത്തുതന്നെ ജറാദ് തന്റെ ലൈംഗികത വെളിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരന്തര വിമര്‍ശകനാണ് ജെറാദ് പോളിസ്.

2015ല്‍ ബൈ സെക്ഷ്വല്‍ ആയ കേറ്റ് ബ്രൗണ്‍ ഒറിഗോണ്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 200ല്‍ ന്യൂജേഴ്‌സി ഗവര്‍ണറായിരുന്ന ജിം മഗ്രീവ് രാജി വെക്കുന്നതിനുമുമ്പ് താന്‍ ഗേ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. സെക്ഷ്വല്‍ ഐഡന്റിന്റി വെളിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതാണ് ജെറാദിനെ ഇവരില്‍നിന്നെല്ലാം വ്യത്യസ്തനാക്കുന്നത്.

പതിനാറാം വയസില്‍ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ ജെറാദ്, കൊളേജ് പഠനകാലം മുതല്‍ ഗവര്‍ണര്‍ സ്വപ്‌നം മനസില്‍ സൂക്ഷിച്ചിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018