World News

അനധികൃത അതിര്‍ത്തി കടക്കല്‍: 2382 ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലില്‍; മാതൃരാജ്യത്തെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമെന്ന് മൊഴി 

എന്‍എപിഎ ഫയല്‍ ചെയ്ത വിവരാവകാശ നിയമത്തിലെ കണക്കുകളനുസരിച്ച് യുഎസിലെ 86 ജയിലുകളിലായി 2382 ഇന്ത്യക്കാരാണുള്ളത്. തങ്ങളുടെ മാതൃരാജ്യത്തെ അതിക്രമങ്ങളില്‍ നിന്നും രക്ഷതേടി അഭയം പ്രാപിക്കാനാണ് ഇവിടെയെത്തിയെന്നാണ് കൂടുതല്‍ പേരും പറയുന്നത്.

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 2400 ഓളം ഇന്ത്യക്കാര്‍ അമേരിക്കയിലെ ജയിലുകളില്‍ തടവുകാരായുണ്ടെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ തടവുകാരും പഞ്ചാബില്‍ നിന്നുള്ളവരാണ്. നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ (എന്‍എപിഎ) ഫയല്‍ ചെയ്ത വിവരാവകാശ നിയമത്തിലെ കണക്കുകളനുസരിച്ച് യുഎസിലെ 86 ജയിലുകളിലായി 2382 ഇന്ത്യക്കാരാണുള്ളത്.

ഒക്ടോബര്‍ 10 വരെയുള്ള കണക്കനുസരിച്ച്, 377 ഇന്ത്യക്കാരെ കാലിഫോര്‍ണിയിലെ അഡ്‌ലാന്റോ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സെന്ററില്‍ നിന്നും 269 പേരെ റീജിയണല്‍ അഡല്‍റ്റ് ഡിറ്റെന്‍ഷനില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിക്ടോര്‍വില്ലയിലെ ഫെഡറല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നായി 245 പേരെയും 115 പേരെ വാഷിങ്ടണിലെ ഐസിഇ ആസ്ഥാനത്തും നിന്നും അറസ്റ്റ് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

തങ്ങളുടെ മാതൃരാജ്യത്തെ അതിക്രമങ്ങളില്‍ നിന്നും രക്ഷതേടി അഭയം പ്രാപിക്കാനാണ് ഇവിടെയെത്തിയെന്നാണ് കൂടുതല്‍ പേരും പറയുന്നത്. യുഎസിലെ ജയിലുകളില്‍ ആയിരത്തോളം ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്നതും അതില്‍ കൂടുതലും പഞ്ചാബികളാണെന്നതും ഗുരുതരമായി കാണേണ്ട വിഷയമാണെന്ന് എന്‍എപിഎ പ്രസിഡന്റ് സത്‌നാം എസ് ചാഹല്‍ പറയുന്നു.

മനുഷ്യക്കടത്തുകാരുടെ ഒരു ശൃംഖല പഞ്ചാബിലുണ്ടെന്നും യുവാക്കളെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നത് ഇക്കൂട്ടരാണെന്നും സത്‌നാം പറയുന്നു. അതിര്‍ത്തി കടക്കുന്നതിന് ഒരാളില്‍ നിന്ന് 35 മുതല്‍ 50 ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുക. മനുഷ്യക്കടത്ത് ക്രിമിനല്‍ കുറ്റമാണെന്നും സ്വഭാവികമായും പഞ്ചാബികള്‍ ഇതിന് ഇരയായതാണെന്നും സത്‌നാം പറഞ്ഞു.

അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാടുകടത്തല്‍, ചൂഷണം, കടബാധ്യതകള്‍ എന്നിവയൊക്കെയാണ് നേരിടേണ്ടി വരിക.

തടവും ചിലപ്പോള്‍ മരണം വരെ നേരിടേണ്ടി വന്നേക്കുമെന്നും സ്തനാം വ്യക്തമാക്കി.

മനുഷ്യകടത്ത് നിരോധന നിയമം കര്‍ശനമായി സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് എന്‍എപിഎ ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റത്തെ സംബന്ധിച്ച കര്‍ശന നിലപാടുകളുമായി ട്രംപ് ഭരണകൂടവും രംഗത്ത് എത്തിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018