World News

കടക്കെണിയില്‍നിന്നും കരകയറാന്‍ കൂടെ നില്‍ക്കണം; ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് മാലിദ്വീപ് 

കടക്കെണിയില്‍നിന്ന് കരകയറാന്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നാണ് മാലിദ്വീപ് ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതികള്‍ക്കായി മറ്റ് രാജ്യങ്ങളില്‍നിന്നും വാങ്ങിയ കടം തിരികെ നല്‍കാന്‍ സഹായിക്കണമെന്നും മാലി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ന് മാലി ദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹിദ്, സുഷമാസ്വരാജുമായി കൂടിക്കാഴ്ച നടത്തും. സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലി അധികൃതര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. മാലി പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

പ്രതിസന്ധി തരണം ചെയ്യാന്‍ ഇന്ത്യ കൂടെനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഷഹീദ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ശുദ്ധജല ദൗര്‍ലഭ്യത, ആരോഗ്യരംഗത്തിന്റെ വിപുലീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ മാലിക്ക് ഇന്ത്യയുടെ സഹായം ആവശ്യമാണെന്ന് അബ്ദുള്ള ഷഹീദ് പറയുന്നു.

പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ ചൈനയോട് വാങ്ങിയെന്ന് രേഖപ്പെടുത്തിയിരിക്കുന്ന തുകയും മാലിക്ക് ചൈന നല്‍കിയെന്ന് പറയുന്ന തുകയും തമ്മില്‍ കാര്യമായ അന്തരമുണ്ട്. യമീന്‍ അനാവശ്യ ചെലവുകള്‍ വരുത്തിവച്ചെന്നും കടബാധ്യതകള്‍ സര്‍ക്കാര്‍ കണക്കുകൂട്ടി വരുന്നതെയൊള്ളു എന്നുമാണ് മാലി സര്‍ക്കാര്‍ പറയുന്നത്.

ബെയ്ജിങിനെ സാമ്പത്തിക പങ്കാളിയാക്കി തുടരുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടനെതന്നെ ചൈന സന്ദര്‍ശനം നടത്താനും അബ്ദുള്ള ഷഹീദിന് പദ്ധതിയുണ്ട്. യമീന്‍ സര്‍ക്കാര്‍ ഒരു രാജ്യത്തെ മറ്റൊന്നിനെതിരെ തിരിക്കുകയാണ് ചെയ്തത്. പക്ഷേ, ചൈനയ്ക്ക് പകരം ഇന്ത്യയെന്നോ ഇന്ത്യയ്ക്ക് പകരം ചൈനയെന്നോ പുതിയ സര്‍ക്കാര്‍ കരുതുന്നില്ലെന്നും അയല്‍ രാജ്യങ്ങളുമായ ബന്ധത്തിന് അതിന്റെതായ പ്രാധാന്യമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു. യമീന്‍ സ്വീകരിച്ച സൈനിക നടപടികളും പുനഃപരിശോധിക്കുമെന്ന നിലപാടാണ് സര്‍ക്കാരിനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായി ഉടനെതന്നെ പുതിയ വിസ കരാറുണ്ടാക്കുമെന്നും ഇതിലൂടെ ഇന്ത്യയിലുള്ളവര്‍ക്ക് മാലി ദ്വീപിലേക്കും ഇന്ത്യയില്‍ കുടുംബാംഗങ്ങളുള്ള മാലിക്കാര്‍ക്ക് ഇന്ത്യയിലേക്കും എളുപ്പത്തില്‍ പോകാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018