World News

മെക്സിക്കോ അതിര്‍ത്തി അടച്ച് അമേരിക്ക; കുടിയേറ്റക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകപ്രയോഗം; അക്രമാസക്തരെ നാടുകടത്തുമെന്ന് മെക്സിക്കോയും 

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ഏറ്റവും തിരക്കേറിയ ഭാഗം അടച്ച് അമേരിക്ക. ഏറ്റവുമധികം കുടിയേറ്റക്കാര്‍ പലായനം ചെയ്യുന്ന ടിജുവാനയിലെ അതിര്‍ത്തിയാണ് കുടിയേറ്റക്കാര്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് അമേരിക്ക അടച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ക്ക് നേരെ യുഎസ് പൊലീസ് ഞായറാഴ്ച കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.

പൊലീസിന്റെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. അതിര്‍ത്തിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായിരുന്നു ഇത്. നിരവധിപ്പേരാണ് അതിര്‍ത്തി മതില്‍ മറികടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയിലേക്ക് കടക്കാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കമ്പിവേലി മറികടന്നും അതിര്‍ത്തി കടക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

മെക്സിക്കോ അതിര്‍ത്തി അടച്ച് അമേരിക്ക; കുടിയേറ്റക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകപ്രയോഗം; അക്രമാസക്തരെ നാടുകടത്തുമെന്ന് മെക്സിക്കോയും 

കുടിയേറ്റക്കാരെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ പലരും കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. ഇതോടെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാര്‍ക്കുനേരെ കണ്ണീര്‍ വാതക പ്രയോഗം നടത്തുകയായിരുന്നു. കൂടാതെ, നിയമപരമായി അനുമതിയോടെ സാന്‍യാഗോയിലേക്ക് യാത്രതിരിച്ച വാഹനങ്ങളെയും കാല്‍നടക്കാരെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു. ദിവസേന ഒരു ലക്ഷത്തിലധികം ആളുകള്‍ എത്തുന്ന അതിര്‍ത്തിയാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കയിലേക്ക് നിയമപരമല്ലാതെ കടക്കുന്നവരെ തടയുന്നതിനായി അതിര്‍ത്തി അടയ്ക്കുന്നു എന്ന് അമേരിക്കന്‍ സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റജന്‍ നെയില്‍സന്‍ അറിയിക്കുകയായിരുന്നു.

ആദ്യമായാണ് അതിര്‍ത്തിയില്‍ ഈ രീതിയില്‍ കൂട്ടമായ ആക്രമണം നടക്കുന്നത്. കുടിയേറ്റക്കാരുടെ അമേരിക്കന്‍ പ്രവേശനം തടുക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മെക്സിക്കോ അതിര്‍ത്തി അടച്ച് അമേരിക്ക; കുടിയേറ്റക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകപ്രയോഗം; അക്രമാസക്തരെ നാടുകടത്തുമെന്ന് മെക്സിക്കോയും 

അക്രമാസക്തരായാണ് ചിലര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതെന്നും നിയമപരമല്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരെ നാടുകടത്തുമെന്നും മെക്‌സിക്കന്‍ ആഭ്യന്തര മന്ത്രിയും പറഞ്ഞു.

അഞ്ഞൂറോളം ആളുകള്‍ കൂട്ടമായി നിയമപരമല്ലാതെയും അക്രമാസക്തരായും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. നിയമപരമായ കുടിയേറ്റക്കാരുടെ അവകാശത്തെയാണ് ഇവര്‍ പ്രശ്‌നത്തിലാക്കിയതെന്നും ഇത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മെക്‌സിക്കോ നിരീക്ഷിച്ചു. കുടിയേറ്റക്കാര്‍ അക്രമാസക്തരായതോടെ അതിര്‍ത്തിയില്‍ കടുത്ത സുരക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് മെക്‌സിക്കോ.

മെക്സിക്കോ അതിര്‍ത്തി അടച്ച് അമേരിക്ക; കുടിയേറ്റക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകപ്രയോഗം; അക്രമാസക്തരെ നാടുകടത്തുമെന്ന് മെക്സിക്കോയും 

സെന്‍ട്രല്‍ അമേരിക്കയില്‍നിന്നും നാലായിരം കിലോമീറ്റര്‍ ദൂരെയുള്ള ടിജുവാന നഗരത്തിലേക്ക് ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. പീഡനവും ദാരിദ്രവും ആക്രമണവും രൂക്ഷമായ ഹോണ്ടുറാസ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നും രക്ഷപെടാനുള്ള മാര്‍ഗമായിട്ടാണ് ആളുകള്‍ അമേരിക്കന്‍ കുടിയേറ്റത്തെ കാണുന്നത്. എന്നാല്‍, യുഎസിലേക്ക് കുടിയേറാനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് ദീര്‍ഘസമയമാണ് അമേരിക്കന്‍ അധികൃതരുടെ ഭാഗത്തുനിന്നും കുടിയേറ്റക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018