World News

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് (സീനിയര്‍) അന്തരിച്ചു

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് (ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ്-94) അന്തരിച്ചു. ജൂനിയര്‍ ബുഷാണ് മരണവിവരം അറിയിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി വീല്‍ചെയറിലാണ്.

കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. നേരത്തെ ഭാര്യ ബാര്‍ബറ അന്തരിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാകുകയും ആശുപത്രിയില്‍ രണ്ടാഴ്ചയോളം പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഗള്‍ഫ് യുദ്ധത്തിലെ അമേരിക്കയുടെ ഇടപെടലിന് പിന്നില്‍ 1989 മുതല്‍ നാലുവര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്നു ഇദ്ദേഹത്തിന്റെ നീക്കങ്ങളായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റണിനോട് ഇദ്ദേഹം പരാജയപ്പെടുകയുണ്ടായി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗമായിരുന്ന അദ്ദേഹം 1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്റുമായിരുന്നു. മക്കളായ ജോര്‍ജ് ഡബ്ല്യു ബുഷ് അമേരിക്കയുടെ മറ്റൊരു മുന്‍ പ്രസിഡന്റും ജെബ് ബുഷ് ഫ്‌ളോറിഡയുടെ ഗവര്‍ണറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018