World News

ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കോഴ കേസില്‍ തെളിവ് നിരത്തി ഇസ്രായേല്‍ പൊലീസ്; പ്രധാനമന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടുന്നു 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈക്കൂലി വാങ്ങിയതിനും വെട്ടിപ്പ് നടത്തിയതിനും ആവശ്യത്തിന് തെളിവുണ്ടെന്ന് ഇസ്രയേല്‍ പൊലീസ്. വിശ്വാസവഞ്ചന, കൈക്കൂലി വാങ്ങല്‍, വെട്ടിപ്പ് എന്നിവ ബെഞ്ചമിനും ഭാര്യ സാറ നെതന്യാഹുവും കൂടി ചേര്‍ന്ന് നടത്തി. സാറയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍തക്കമുള്ള കുറ്റമാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇസ്രയേലിലെ വലിയ ടെലികമ്യുണിക്കേഷന്‍ ഗ്രൂപ്പായ ബെസീസിന് നെതന്യാഹു അതിരുവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. ബെസീസിന്റെ അനുബന്ധ സ്ഥാപനവും ന്യുസ് വെബ്‌സൈറ്റുമായ വല്ലയില്‍ നിന്ന് ബെഞ്ചമിനും ഭാര്യയ്ക്കും പോസിറ്റീവ് കവറേജ് ലഭിക്കാന്‍ വേണ്ടിയാണ് ഇതെന്നും അധികൃതര്‍ വിശദമാക്കി.

കേസ് 4000 എന്നറിയപ്പെടുന്ന ഈ കേസില്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ ഉന്നത വൃത്തങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് വാര്‍ത്തവിനിമയ മന്ത്രാലയവും നെതന്യാഹുവിന്റെ കീഴില്‍ വരുന്നവരും ഇസ്രയേലി ടെലികമ്യുണിക്കേഷന്‍ സ്ഥാപനമായ ബെസീസും തമ്മിലുള്ള ഇടപാടാണ്. നെതന്യാഹുവിനെ കുറിച്ച് നല്ല വാര്‍ത്തകള്‍ നല്‍കാന്‍ ബെസീസിന്റെ പ്രധാന ഷെയര്‍ ഹോള്‍ഡറും നെതന്യാഹുവിന്റെ സുഹൃത്തുമായ ഷാഹുല്‍ എലോവിച്ചിന് വണ്‍ ബില്ല്യണ്‍ ഷെക്കല്‍(ഇസ്രയേലി കറന്‍സി) നെതന്യാഹു കൈക്കൂലിയായി നല്‍കിയിട്ടുണ്ട്. ഇതിന്റെ എല്ലാ തെളിവുകളും കൈവശമുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ നെതന്യാഹുവും ഷാഹുല്‍ എലോവിച്ചും ആരോപണങ്ങളെയെല്ലാം നിഷേധിച്ചിട്ടുണ്ട്. പോസിറ്റീവ് വാര്‍ത്തകള്‍ എഴുതുന്നതിന് വേണ്ടിയുള്ള ശുപാര്‍ശ കത്തിനെ കുറിച്ച് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പറഞ്ഞതാണെന്ന് നെതന്യാഹു പറഞ്ഞു. ശരിയായ അധികൃതര്‍ ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കുകയാണെങ്കില്‍ നേരത്തെ അറിയാവുന്ന കാര്യത്തിലെ എത്തിച്ചേരുകയുള്ളു. അറ്റോര്‍ണി ജനറല്‍ തീരുമാനിക്കട്ടെ കേസിന്റെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ അന്വേഷണം നടക്കുകയാണെങ്കില്‍ രാഷ്ട്രീയമായി അതിനെ അതിജീവിക്കുക എന്നത് നെതന്യാഹുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് കരുതുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018