World News

ഏഴ് പതിറ്റാണ്ടിന് ശേഷം മെക്‌സിക്കോയില്‍ ഇടത് പ്രസിഡന്റ്‌; ലോപസ് ഒബ്രഡോര്‍ അധികാരമേറ്റു; ചരിത്ര നിമിഷമെന്ന് ജെറമി കോര്‍ബന്‍

ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍
ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍

എഴുപത് വര്‍ഷങ്ങള്‍ക്കുശേഷം മെക്‌സിക്കന്‍ പ്രസിഡന്റായി ഇടത് സഹയാത്രികന്‍ ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ അധികാരമേറ്റു. ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഒബ്രഡോര്‍ അധികാരം ഉറപ്പിച്ചത്.

അഴിമതിയും അക്രമവും ഇല്ലാത്ത ഒരു പുതിയ മെക്‌സിക്കോയാണ് സ്വപ്നം. സമാധാനപരവും വ്യവസ്ഥാപിതവുമായ ഭരണത്തിലേക്കാണ് മെക്‌സിക്കോ ഇനി പുലരുക. എന്നാല്‍ ശക്തവും റാഡിക്കലുമായ പരിവര്‍ത്തനം മെക്‌സിക്കന്‍ ഭരണത്തില്‍ ഇനി കാണാനാവും എന്നാണ് ഒബ്രഡോര്‍ സ്ഥാനമേറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

ഏഴ് പതിറ്റാണ്ടിന് ശേഷം മെക്‌സിക്കോയില്‍ ഇടത് പ്രസിഡന്റ്‌;  ലോപസ് ഒബ്രഡോര്‍ അധികാരമേറ്റു; ചരിത്ര നിമിഷമെന്ന് ജെറമി കോര്‍ബന്‍

അഭയാര്‍ഥി പ്രവാഹം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ കെട്ടുമെന്നതുള്‍പ്പെടെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഒബ്രഡോര്‍, മാറ്റത്തിന്റെ വക്താവെന്നു സ്വയം വിശേഷിപ്പിച്ചാണ് തിരഞ്ഞെടുപ്പിനിറങ്ങിയിരുന്നത്. എതിരാളിയായ മുന്‍പ്രസിഡന്റ് എന്റിക് പെനെ നീറ്റോയെക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയായിരുന്നു ഇദ്ദേഹത്തിന്റെ ജയം. ട്രംപിന്റെ നിരന്തര വിമര്‍ശകന്‍ കൂടിയാണ് ഒബ്രഡോര്‍.

രാജ്യത്തെ ദുരിതത്തിലാക്കുന്ന ദാരിദ്രത്തിന് പരിഹാരം കാണുമെന്നും ഒബ്രഡോര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. അമേരിക്കയില്‍ ജോലിചെയ്യുന്നവരും ജീവിക്കുന്നവരുമായ മെക്‌സിക്കന്‍ അഭയാര്‍ത്ഥികളുടെ സുരക്ഷയില്‍ ഊന്നിയ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പുനഃതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യം ഉണ്ടാക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഒബ്രഡോറിന്റെ സത്യപ്രതിജ്ഞയെ ചരിത്ര നിമിഷം എന്നാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവും ഒബ്രഡോറിന്റെ സുഹൃത്തുമായ ജെറമി കോര്‍ബന്‍ ട്വിറ്ററില്‍ കുറിച്ചത്.

യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, വെനെസ്വേലിയന്‍ പര്‌സിഡന്റ് നിക്കോളാസ് മദുറോ, ജെറമി കോര്‍ബന്‍ തുടങ്ങിയവര്‍ സതപ്രതിജ്ഞാ ചടങ്ങില്‍ എത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018