World News

‘സ്വവര്‍ഗാനുരാഗം കത്തോലിക്കാ സഭയ്ക്ക് ചേര്‍ന്നതല്ല’; സ്വവര്‍ഗാനുരാഗികളായ പുരോഹിതര്‍ സഭാവസ്ത്രം ഉപേക്ഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വവര്‍ഗലൈംഗിക തല്‍പരരായ പുരോഗിതര്‍ ക്രൈസ്തവ വിശ്വാസത്തിന് ചേര്‍ന്നവരല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം ജീവിതം നയിക്കുന്നവര്‍ അവരുടെ ഇരട്ടമുഖം ഒഴിവാക്കി സഭാവസ്ത്രം ഉപേക്ഷിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.

‘ദ സ്ട്രങ്ത് ഓഫ് വോക്കേഷന്‍’ എന്ന പുതിയ പുസ്തകത്തിലാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഒരാള്‍ പുരോഹിതനോ കന്യാസ്ത്രീയോ ആയി തുടരുന്നതിലെ വെല്ലുവിളികളെക്കുറിച്ച് വിവരിക്കുമ്പോഴായിരുന്നു പോപ്പിന്റെ പ്രസ്താവനയെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സഭയില്‍ വര്‍ധിച്ചുവരുന്ന സ്വവര്‍ഗാനുരാഗം തന്നെ ആകുലപ്പെടുത്തുന്നുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സ്വവര്‍ഗാനുരാഗം ഉയര്‍ത്തുന്ന ചോദ്യം വളരെ ഗൗരവമേറിയതാണ്. പരിശീലനത്തിലൂടെ വൈകാരികമായും മനുഷ്യന്‍ എന്ന നിലയിലും പാകപ്പെട്ട ആളുകളാവണം പുരോഹിതനാവുന്നത്. കന്യാസ്ത്രീയാകാന്‍ എത്തുന്നവര്‍ക്കും ഇത് ബാധകമാണ്. കത്തോലിക്ക സഭയിലെ പുരോഹിതരും കന്യാസ്ത്രീകളും സന്യാസികളും ബ്രഹ്മചര്യം അനുഷ്ടിക്കേണ്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തികള്‍ക്ക് സ്വവര്‍ഗാനുരാഗ പ്രവണതകള്‍ ഉണ്ടാവുന്നത് പാപമല്ലെന്നാണ് സഭ പഠിപ്പിക്കുന്നത്. എന്നാല്‍ അത് പുരോഹിതര്‍ പ്രയോഗത്തില്‍ വരുത്തുന്നത് തെറ്റാണ്.

പൗരോഹിത്യ ജീവിതത്തില്‍ ലൈംഗിക ചിന്തകള്‍ക്ക് സ്ഥാനമില്ല. പൗരോഹിത്യത്തിലേക്ക് അഭിഷിക്തരായവരില്‍നിന്ന് ഇതല്ല സഭ ആഗ്രഹിക്കുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. സഭയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ സ്വവര്‍ഗാനുരാഗികളായ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഉത്തവവാദിത്തമുണ്ട്.

തങ്ങളുടെ ബ്രഹ്മചര്യത്തിന്റെ പരിശുദ്ധി സൂക്ഷിക്കാന്‍ കഴിയാത്തവര്‍ സഭാ വസ്ത്രം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വത്തിക്കാനില്‍ സ്വവര്‍ഗാനുരാഗികളായ പുരോഹിതരുടെ ഒരു ശൃംഖലതന്നെയുണ്ടെന്നും സെമിനാരികളില്‍നിന്നും ഉയരുന്ന ലൈംഗിക ആരോപണങ്ങളെ മാര്‍പാപ്പ അവഗണിക്കുകയാണെന്നും വത്തിക്കാനിലെ മുന്‍ അംബാസിഡര്‍ അര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018