World News

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വീണ്ടും ചൈനയില്‍, ട്രംപുമായുള്ള രണ്ടാം ഉച്ചകോടി വൈകില്ലെന്ന് സൂചന  

ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങിന്റെ ക്ഷണം സ്വീകരിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും ചൈനയില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കിം ചൈനയിലെത്തിയിരിക്കുന്നത്. നാലാം തവണയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി ചൈന സന്ദര്‍ശിക്കുന്നത്.

തിങ്കളാഴ്ചയാണ് കിം ചൈനയിലെത്തിയത്. ഉന്നിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ റീ സോള്‍ ജു ഉം നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്.

അമേരിക്കയുമായുള്ള ഉത്തരകൊറിയന്‍ ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയ്ക്കാണ് ഇരുരാജ്യങ്ങളും മുന്‍തൂക്കം നല്‍കുക. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ടാംഘട്ട കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് കിമ്മിന്റെ ചൈനാസന്ദര്‍ശമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയാണ് അമേരിക്ക-ഉത്തരകൊറിയ സംഘര്‍ഷങ്ങളില്‍ നയതന്ത്ര ഇടപെടലുകള്‍ നടത്താറുള്ളത്.

ആണവ-മിസൈല്‍ പരീക്ഷണങ്ങളെ മുന്‍നിര്‍ത്തി വഷളായ അമേരിക്ക-ഉത്തരകൊറിയ ബന്ധം ഏറെക്കാലമായി ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക രാജ്യത്തിനുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയ.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള രണ്ടാംഘട്ട ഉച്ചകോടി ഉടന്‍ നടന്നേക്കുമെന്നാണ് സൂചന. അമേരിക്കന്‍-കൊറിയന്‍ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞദിവസം നടന്നിരുന്നു. രണ്ടാംഘട്ട ചര്‍ച്ചകള്‍ വിയറ്റ്‌നാമിലായിരിക്കും നടക്കുക. ഇരു രാജ്യങ്ങളുമായും നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് വിയറ്റ്‌നാം.

കിമ്മിന്റെ ചൈനാസന്ദര്‍ശനം ട്രംപുമായുള്ള രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായുള്ള നാഴികക്കല്ലാകുമെന്ന് ദക്ഷിണ കൊറിയയുടെ വക്താവ് പ്രതികരിച്ചു. അമേരിക്കയുമായുള്ള ബന്ധം സാധ്യമായാല്‍ ഉത്തര കൊറിയയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും എന്ന പ്രതീക്ഷയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിനുമുള്ളത്.

കഴിഞ്ഞ ജൂണിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ കിം-ട്രംപ് ആദ്യഘട്ട ഉച്ചകോടി സിംഗപൂരില്‍ നടന്നത്. ചര്‍ച്ച വിജയകരമായിരുന്നു എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ചര്‍ച്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കുമെന്ന് കിം ഉറപ്പുനല്‍കിയിരുന്നു.

ആദ്യ ഉച്ചകോടിക്ക് ശേഷം കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാന മിസൈല്‍ കേന്ദ്രമുള്‍പ്പടെ കിം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ പൂര്‍ണ ആണവ നിരായുധീകരണത്തിനുശേഷം മാത്രമേ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാനാവൂ എന്ന് ട്രംപ് നിലപാടെടുത്തതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായത്.

ഡിസംബറില്‍ നടത്തിയ ചൈനാസന്ദര്‍ശനത്തില്‍ ആണവ നിരായുധീകരണത്തിന് തയ്യാറാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രിയും ആവര്‍ത്തിച്ചിരുന്നു.

പുതുവല്‍സര ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് കിം അറിയിക്കുകയായിരുന്നു. പക്ഷേ, ഉപരോധവും സമ്മര്‍ദ്ദവും അവസാനിപ്പിക്കണമെന്നുള്ള ആവശ്യം കിം ആവര്‍ത്തിക്കുകയും ചെയ്തു. ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ സമാധാന ഉടമ്പടിയില്‍നിന്ന് പിന്‍മാറുമെന്നും കിം താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇനിയും തയ്യാറായിട്ടില്ല.

തന്റെ 35ാം പിറന്നാള്‍ ദിനം കിം ബെയ്ജിങില്‍ ചെലവഴിക്കുമെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018