World News

ഇസ്ലാം മതം ഉപേക്ഷിച്ചു, സൗദി വിട്ടു, തിരിച്ചുപോയാല്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞ യുവതിക്ക് ഓസ്‌ത്രേലിയയില്‍ അഭയം 

സൗദിയിലുള്ള കുടുംബത്തെ ഉപേക്ഷിച്ച് തായ്‌ലാന്റില്‍ എത്തിയ യുവതി ലോക രാജ്യങ്ങളില്‍നിന്ന് സഹായം അഭ്യര്‍ത്ഥിച്ചു. ഇസ്ലാം മതം ഉപേക്ഷിച്ച തന്നെ സൗദിയിലേക്ക് മടക്കി അയച്ചാല്‍ കൊന്നു കളയുമെന്ന് 18 കാരിയായ റഹഫ് മുഹമ്മദ് അല്‍ ക്വന്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള സമിതിയുടെ പരിശോധനയെ തുടര്‍ന്ന് അവര്‍ക്ക് വിസ അനുവദിക്കാന്‍ ഓസ്‌ത്രേലിയ.ഓസ്‌ത്രേലിയ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ അപേക്ഷ അനുഭാവ പൂര്‍ണം പരിഗണിക്കുമെന്ന് നേരത്തെ ഓസ്‌ത്രേലിയ അറിയിച്ചിരുന്നു.

കനാഡ, അമേരിക്ക, ബ്രിട്ടന്‍ ഓസ്‌ട്രേലിയ തുടങ്ങി ഏതെങ്കിലും രാജ്യം തനിക്ക് അഭയം നല്‍കണമെന്നും അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇസ്ലാം മതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന രാജ്യമാണ് സൗദ്യ അറേബ്യ.

കഴിഞ്ഞ ദിവസം ട്വിറ്ററീലുടെയാണ് ഇവര്‍ തനിക്ക് അഭയം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കുള്ള ഏജന്‍സി ഇവരുടെ അപേക്ഷ പരിഗണിച്ചിതിന് ശേഷമാണ് വിസ നല്‍കാന്‍ ഓസ്‌ത്രേലിയതീരുമാനിച്ചെതെന്നാണ് സൂചന. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല

ഇക്കാര്യത്തില്‍ യു എന്‍ ഏജന്‍സി തീരുമാനമെടുത്തതിന് ശേഷം പ്രതികരിക്കാമെന്ന് നേരത്തെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

യുവതിയെ നാട്ടിലേക്ക് ബലപ്രയോഗത്തിലൂടെ തിരിച്ചയക്കാത്തതില്‍ യുഎന്‍ ഏജന്‍സി തായ്‌ലാന്റിനോട് നന്ദി പറഞ്ഞു.

അതേസമയം യുവതിയെ വിട്ടുകിട്ടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് തായ്‌ലന്റിലെ എംബസി വൃത്തങ്ങള്‍ പറഞ്ഞു.

യുവതിയുടെ നിലപാടുകളെക്കുറിച്ച് അവരുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓസ്‌ത്രേലിയയിലേക്ക് പോകും വഴിയാണ് ഇവരെബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. യു എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ നിയന്ത്രണത്തില്‍ താന്‍ സുരക്ഷിതയാണെന്ന് യുവതി നേരത്തെ അറിയിച്ചിരുന്നു. യുവതി രാജ്യം വിട്ടുപോയതറിഞ്ഞ് അവരുടെ പിതാവും ബാങ്കോക്കിലെത്തിയിരുന്നു. ഇത് വലിയ ആശങ്ക സൃഷ്ടിച്ചതായി 18 കാരി നേരത്തെ പ്രതികരിച്ചിരുന്നു.

യുഎന്‍ അഭയാര്‍ത്ഥി കണ്‍വന്‍ഷനില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും ഒരു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ തായ്‌ലാന്റില്‍ കഴിയുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018