World News

ട്രാക്കില്‍ കുതിക്കാന്‍ ഇനി കന്യാസ്ത്രീകളും പുരോഹിതരും,ഒളിംപിക്‌സ് ലക്ഷ്യമിട്ട് വത്തിക്കാനില്‍ അത്‌ലറ്റിക്‌സ് ടീം ഒരുങ്ങുന്നു

ഒളിംപിക്‌സ് ലക്ഷ്യമിട്ട് വത്തിക്കാനില്‍ നിന്നും കന്യാസ്ത്രീകളും പുരോഹിതരും അടക്കം ട്രാക്കിലേക്കിറങ്ങുന്നു. അന്തര്‍ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുക്കാനായി ഇറ്റാലിയന്‍ ഒളിംപിക് കമ്മിറ്റിയുമായി കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് കന്യാസ്ത്രീകളും പുരോഹിതരും അടങ്ങുന്ന 60 അംഗ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് വത്തിക്കാനില്‍ നിന്നും അത്‌ലറ്റിക്‌സിന് ടീമൊരുങ്ങുന്നത്.

പുരോഹിതര്‍, കന്യാസ്ത്രീകള്‍, സ്വിസ് ഗാര്‍ഡ്‌സ് എന്നിവര്‍ക്ക് പുറമെ 62 വയസുളള പ്രൊഫസര്‍ വരെ ടീമിലെ അംഗമാണ്. സംവാദത്തിനും സമാധാനത്തിനും ഐക്യത്തിനും കായികമത്സരങ്ങള്‍ സഹായിക്കുമെന്നത് മുന്‍നിര്‍ത്തിയാണ് വത്തിക്കാന്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

ട്രാക്കില്‍ കുതിക്കാന്‍ ഇനി കന്യാസ്ത്രീകളും പുരോഹിതരും,ഒളിംപിക്‌സ് ലക്ഷ്യമിട്ട് വത്തിക്കാനില്‍ അത്‌ലറ്റിക്‌സ് ടീം ഒരുങ്ങുന്നു

ഇറ്റാലിയന്‍ ഒളിംപിക് കമ്മിറ്റിയുമായുളള ധാരണപ്രകാരം ഇറ്റാലിയന്‍ ട്രാക്ക് അസോസിയേഷന്റെ ഭാഗമായ വത്തിക്കാന്‍ അത്‌ലറ്റിക്‌സ് ടീം ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷനില്‍ അംഗമാകാനാണ് ഇനി ശ്രമിക്കുന്നത്.

ഇതിലൂടെ യൂറോപ്പില്‍ അടക്കം നടക്കുന്ന മത്സരങ്ങളിലും അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇറ്റാലിയന്‍ പാരാലിമ്പിക് കമ്മിറ്റിയുമായും ധാരണ ഉണ്ടാക്കുവാന്‍ വത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ തങ്ങളുടെ പതാക ഉയരുന്നതാണ് വത്തിക്കാന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ സ്വപ്‌നമെന്ന് വത്തിക്കാന്‍ സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍ പറയുന്നു.സാംസ്‌കാരികമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക.

എല്ലാത്തരത്തിലുളള അക്രമങ്ങള്‍ക്കും വംശീയതകള്‍ക്കും എതിരെയുളള സന്ദേശം നല്‍കാനും ശ്രമിക്കും. നിലവില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകള്‍ വത്തിക്കാനുണ്ട്. ഔദ്യോഗികമായുളള അംഗീകാരം ഇരുടീമുകള്‍ക്കും ലഭിച്ചിട്ടില്ലെങ്കും മറ്റ് മത്സരങ്ങളില്‍ ഇവര്‍ പങ്കെടുക്കുന്നുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018