World News

സൗദിയുടെ സ്ത്രീവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നാടുവിട്ട പെണ്‍കുട്ടിക്ക് കാനഡ അഭയം നല്‍കും 

സൗദിയിലുള്ള കുടുംബത്തെയും ഇസ്ലാം മതവും ഉപേക്ഷിച്ച് നാടുവിട്ട യുവതിക്ക് കാനഡ അഭയം നല്‍കും. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് അഭയം നല്‍കണമെന്ന് ആവശ്യമുന്നയിച്ച പതിനെട്ടുകാരിയായ റഹാഫ് മുഹമ്മദ് അല്‍ഖുനനയ്ക്ക് അഭയം നല്‍കാന്‍ തയ്യാറാണെന്ന് കാനഡ അറിയിച്ചെന്ന് തായ്‌ലന്റ് വക്താവ് അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി തായ്‌ലന്റ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായിരുന്നു അല്‍ഖുനന. അഭയം നല്‍കുമെന്ന് കാനഡ അറിയിച്ചതോടെ ഒരാഴ്ച നീണ്ട നാടകീയ രംഗങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

കുവൈറ്റിലേക്കു തിരികെ അയക്കാനുള്ള തായ് അധികൃതരുടെ ശ്രമം പെണ്‍കുട്ടി ബാരിക്കേഡുകള്‍ തീര്‍ത്ത് ചെറുത്തിരുന്നു. ഉദ്യോഗസ്ഥരുടെ ശ്രമത്തിനെതിരെ സോഷ്യല്‍മീഡിയയിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നാടുവിട്ടത്. കുടുംബത്തിനുള്ളില്‍നിന്നുള്‍പ്പടെ നേരിടുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഇവര്‍ ശബ്ദമുയര്‍ത്തിയിരുന്നു. കുടുംബത്തോടൊപ്പം കുവൈറ്റ് സന്ദര്‍ശിക്കാനെത്തിയ റഹാഫ് അവിടെ നിന്നും ഒളിച്ചു രക്ഷപ്പെടുകയായിരുന്നു. തായ്‌ലാന്റില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയി അവിടെ അഭയം തേടാനായിരുന്നു തീരുമാനം. എന്നാല്‍ തായ്‌ലന്റില്‍ വിമാനമിറങ്ങിയ ഉടനെ അവരെ അധികൃതര്‍ പിടിച്ചുവെക്കുകയായിരുന്നു.

സൗദിയുടെ രക്ഷാകര്‍തൃത്വ നിയമമനുസരിച്ച് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ പുരുഷന്‍ ഒപ്പമുണ്ടാകണം. അല്ലെങ്കില്‍, പുരുഷന്റെ അനുമതിയോടെ മാത്രം യാത്രചെയ്യാം.

അല്‍ഖുനനെ തായ് വിമാനത്താവളത്തിലെ ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷണറെ കാണണമെന്നുള്ള ആവശ്യവും അല്‍ഖുനന്‍ ഉന്നയിച്ചിരുന്നു. ഓസ്‌ട്രേലിയ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ഇവര്‍ക്ക് അഭയം നല്‍കാന്‍മ മുന്നോട്ട് വന്നിരുന്നെങ്കില്‍ അല്‍ഖുനന്‍ കാനഡ തെരഞ്ഞെടുക്കുകയായിരുന്നു.

ഈ കഥ ഇവിടെ അവസാനിക്കുകയാണ്. അല്‍ഖുനന്‍ അവളുടെ ഇഷ്ടപ്രകാരം കാനഡയിലേക്ക് പോവുന്നു. അവര്‍ നല്ല ആരോഗ്യവതിയും ഉന്മേഷവും ഉള്ള സദാസമയവും ചിരിച്ച മുഖത്തോടുകൂടി നില്‍ക്കുന്ന ആളാണ് തായ്‌ലന്റ് എമിഗ്രന്റ് വകുപ്പിന്റെ തലവന്‍ ഹക്പാണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അല്‍ഖുനന്റെ അഭയാര്‍ഥിത്വത്തെക്കുറിച്ച് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി കനേഡിയന്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

നിര്‍ബന്ധിച്ച് സൗദിയിലേക്ക് തിരിച്ചയച്ചാലും കുടുംബം തന്നം കൊല്ലുമെന്ന് അല്‍ഖുനന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ അല്‍ഖുനനെ ഉപദ്രവിക്കുമായിരുന്നെന്ന് സുഹൃത്തുക്കളും വ്യക്തമാക്കി.

വധഭീഷണി ഉയരുന്നതിനാല്‍ വെള്ളിയാഴ്ചമുതല്‍ അല്‍ഖുനന്‍ നിരവധി പിന്തുണയുള്ള തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

എന്റെ സഹോദരങ്ങളും കുടുംബവും സൗദി എംബസിയും കുവൈറ്റില്‍ കാത്തിരിക്കുന്നുണ്ട്. അവരെന്നെ കൊല്ലും. എന്റെ ജീവന്‍ അപകടത്തിലാണ്. മാസങ്ങളായി ബന്ധുക്കള്‍ വീട്ടില്‍ പൂട്ടിയിട്ട് എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. അവര്‍ എന്നെ കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തുന്നു. എന്റെ പഠനം തുടരാന്‍ അനുവദിക്കുന്നില്ല. ഡ്രൈവ് ചെയ്യാനോ യാത്ര ചെയ്യാനോ അനുവദിക്കാറില്ല. ജോലി ചെയ്യാനും ജീവിക്കാനും എനിക്ക് ഇഷ്ടമാണ്.
ഹാഫ് മുഹമ്മദ് അല്‍ഖുനന

ഓസ്‌ത്രേലിയയിലേക്ക് പോകും വഴിയാണ് ഇവരെബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. യു എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ നിയന്ത്രണത്തില്‍ താന്‍ സുരക്ഷിതയാണെന്ന് യുവതി നേരത്തെ അറിയിച്ചിരുന്നു. യുവതി രാജ്യം വിട്ടുപോയതറിഞ്ഞ് അവരുടെ പിതാവും ബാങ്കോക്കിലെത്തിയിരുന്നു. എന്നാല്‍ അവരുമായി സംസാരിക്കാന്‍ യുവതി തയ്യാറായില്ല.

യുഎന്‍ അഭയാര്‍ത്ഥി കണ്‍വന്‍ഷനില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും ഒരു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ തായ്‌ലാന്റില്‍ കഴിയുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018