World News

‘കൂടുതല്‍ പണം നല്‍കിയാല്‍ കൂടുതല്‍ വിവരങ്ങള്‍’; പരസ്യദാതാക്കള്‍ക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ വില്‍ക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്

യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ഫേസ്ബുക്ക് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. 1.75 കോടി രൂപ ഓരോ കമ്പനികളില്‍ നിന്നും ഈടാക്കി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറുന്ന പദ്ധതിയെക്കുറിച്ച് 2012ല്‍ തന്നെ ഫേസ്ബുക്ക് ചര്‍ച്ച ചെയ്തിരുന്നുവെന്നും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

പ്രധാന പരസ്യ ദാതാക്കള്‍ക്കാണ് വിവരങ്ങള്‍ നല്‍കാന്‍ ആലോചിച്ചിരുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ച രേഖകളില്‍ ഇതിനെക്കുറിച്ചുളള വിവരങ്ങളുണ്ടെന്ന് യുഎസ് മാധ്യമങ്ങളായ ആര്‍സ് ടെക്‌നിക്ക, വാള്‍ സ്ട്രീറ്റ് ജേണല്‍ എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2012 മുതല്‍ 2013 വരെ ഫേസ്ബുക്ക് ജീവനക്കാര്‍ പ്രധാന പരസ്യദാതാക്കള്‍ക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി പണം കൂടുതല്‍ നല്‍കാന്‍ ഏതാനും കമ്പനികളെ ഫേസ്ബുക്ക് ജീവനക്കാര്‍ നിര്‍ബന്ധിച്ചിരുന്നതായും വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ ഏപ്രിലിലാണ് ഫേസ്ബുക്ക് ഈ നയം തിരുത്തി. എന്നാല്‍ ഈ കാലഘട്ടത്തില്‍ വിവരങ്ങള്‍ വിറ്റിറ്റുണ്ടോ എന്ന് വ്യക്തമല്ല.

അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങള്‍ വിറ്റിട്ടില്ലെന്നും വിവരങ്ങള്‍ക്കുപകരം പരസ്യദാതാക്കളില്‍നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫേസ്ബുക്ക് ഡെവലപ്പര്‍ പ്ലാറ്റ്‌ഫോംസ് ആന്‍ഡ് പ്രോഗ്രാംസ് ഡയറക്ടര്‍ കോണ്‍സ്റ്റാന്റിനോസ് പാപാമില്‍ഷ്യാഡിസ് പറഞ്ഞു.

സോഫ്റ്റ്വേര്‍ ഡെവലപ്പര്‍ കമ്പനിയായ സിക്‌സ് 4 ത്രീയുമായിട്ടുള്ള കേസില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കോടതിയില്‍ നേരിട്ടുനല്‍കിയ രേഖകളില്‍ ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ഉദ്ധരിക്കുന്ന ഭാഗം മറച്ചിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ പതിപ്പില്‍നിന്ന് ഈ ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നില്ല. ഇതില്‍നിന്നാണ് ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018