World News

ട്രംപിന്റെ റഷ്യന്‍ ബന്ധം എഫ്ബിഐ അന്വേഷിച്ചിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്; പത്രം ദുരന്തമാണെന്ന് ട്രംപ്‌ 

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് റഷ്യയ്ക്കുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എഫ്ബിഐ അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ട്. മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയെ ട്രംപ് പുറത്താക്കിയതിനു പിന്നാലെ അന്വേഷണമാരംഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിനെതിരെ എഫ്ബിഐ അന്വേഷണം നടത്തിയിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ട്രംപ് റഷ്യയെ സഹായിക്കുകയോ റഷ്യയുടെ സ്വാധീനത്തിന് വിധേയമായി പ്രവര്‍ത്തിക്കയോ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു അന്വേഷണമെന്നും ന്യൂയോര്‍ക്ക് ടൈംസ് ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെ ട്രംപ് തള്ളി. വാര്‍ത്ത തന്നെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ സൃഷ്ടിച്ചതാണെന്നും പത്രം ഒരു ദുരന്തമായി അധഃപതിച്ചിരിക്കുകയാണെന്നും ട്രംപ് തുറന്നടിച്ചു. എഫ്ബിഐക്ക് ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും അതിന് തെളിവില്ലെന്നുമാണ് ട്രംപിന്റെ വാദം. ജെയിംസ് കോമി കള്ളനാണെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എഫ്ബിഐ ഡയറക്ടറായിരുന്ന ജയിംസ് കോമിയെ 2017 മേയില്‍ ട്രംപ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ട്രംപ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന അന്വേഷണം എഫ്ബിഐ തുടങ്ങിവച്ചെന്നാണ് റിപ്പോര്‍ട്ട്.

2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കോമിയായിരുന്നു ട്രംപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതില്‍ അദ്ദേഹം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ട്രംപ് കോമിയെ പുറത്താക്കിയത്. കോമിയെ പുറത്താക്കിയതോടെ സംശയം കനക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് റഷ്യയ്ക്ക് ഗുണപരമാകുന്ന പ്രവൃത്തി ട്രംപില്‍ നിന്നുണ്ടാകുന്നതെന്നാണ്‌ എഫ്ബിഐ പരിശോധിച്ചത്. കോമിയെ പുറത്താക്കിയ നടപടിയുടെ വിശദാംശങ്ങളും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന നടപടികള്‍ പ്രസിഡന്റില്‍ നിന്നുണ്ടാകുന്നുണ്ടോ എന്നതിലൂന്നിയായിരുന്നു അന്വേഷണം. ട്രംപിന്റെ ക്രിമിനല്‍ പശ്ചാത്തലവും സംഘം പരിശോധിച്ചിരുന്നു.

ട്രംപിനെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അസംബദ്ധമാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പ്രതികരിച്ചു. കോമിയെ പുറത്താക്കിയിട്ടുണ്ടെങ്കില്‍ അതിനു കാരണം പക്ഷാപാതപരമായ അയാളുടെ പെരുമാറ്റമാണ്. മുന്‍ പ്രസിഡന്റ് ഒബാമയെ പോലെ മറ്റാരാണ് റഷ്യയേയും മറ്റ് വിദേശ എതിരാളികളേയും അമേരിക്കയുടെ അടുത്തേക്ക് തള്ളിയിട്ടത്?. സത്യത്തില്‍ ട്രംപ് റഷ്യയുടെ മേല്‍ കൂടുതല്‍ കര്‍ശനമാണെന്നും സാറ സാന്‍ഡേഴ്സ് പറഞ്ഞു.

ട്രംപിനെതിരായ ആരോപണങ്ങള്‍ ശരിവക്കുന്ന തരത്തില്‍ തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ കോമി തുറന്നു പറഞ്ഞിരുന്നു. വിധേയത്വം കാണിക്കുന്നവരെയാണ് തനിക്ക് വേണ്ടതെന്ന് ട്രംപ് തന്നോട് ആവശ്യപ്പെട്ടിരുന്നു. പ്രസിഡണ്ടിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യവും ട്രംപ് ഉന്നയിച്ചിരുന്നു. ഫ്‌ലിന്‍ പിന്നീട് തനിക്ക് റഷ്യന്‍ അംബാസഡറുമായുള്ള ബന്ധത്തെക്കുറിച്ച് നുണ പറയുകയായിരുന്നെന്ന് കുറ്റസമ്മതം നടത്തിയിരുന്നെന്നും കോമി ചൂണ്ടിക്കാട്ടി.

ട്രംപ് റഷ്യന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നതിന് തെളിവുകള്‍ നിലവില്‍ പുറത്ത് വന്നിട്ടില്ല. അന്വേഷണത്തെ വിവരങ്ങള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുമില്ല.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018