World News

ട്രംപിന്റെ പിടിവാശിയില്‍ ഏറ്റവും വലിയ ഭരണ സ്തംഭനത്തില്‍ അമേരിക്ക; ശമ്പളം ലഭിക്കാതെ എട്ടുലക്ഷം തൊഴിലാളികള്‍; ഭീഷണി ട്വീറ്റുമായി വീണ്ടും പ്രസിഡന്റ് 

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പ്രസഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഭരണസ്തംഭനം ചരിത്രത്തിലെ ഏറ്റവും വലിയ ഭരണസ്തംഭനമായി. ശനിയാഴ്ച ഭരണസ്തംഭനത്തിന്റെ ഇരുപത്തിരണ്ടാം ദിവസം കടന്നതോടെയാണ് സ്തംഭനം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണപ്രതിസന്ധിയായത്.

1995-96 കാലഘട്ടങ്ങളില്‍ ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് നടന്ന ഭരണസ്തംഭനത്തെ മറികടക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 21 ദിവസമായിരുന്നു ക്ലിന്റന്‍ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ.

കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ആവശ്യപ്പെട്ട പണം യുഎസ് കോണ്‍ഗ്രസ് നല്‍കാത്തതിനെത്തുടര്‍ന്നാണ് ട്രംപ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയും ഭരണസ്തംഭനവും പ്രഖ്യാപിച്ചത്. പണം അനുവദിക്കാതെ വേതന ബില്ലുകളില്‍ ഒപ്പിടില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപ്. പണം അനുവദിക്കില്ലെന്ന നിലപാടിലാണ് ഡെമൊക്രാറ്റുകളെങ്കില്‍ സ്തംഭന നീട്ടാനും താന്‍ തയ്യാറാണെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡിസംബറില്‍ ആരംഭിച്ച ട്രഷറി സ്തംഭനത്തെത്തുടര്‍ന്ന് ശമ്പളം ലഭിക്കാത്ത എട്ടുലക്ഷത്തോളം തൊളിലാളികള്‍ സമരത്തിലാണ്. പുതുവര്‍ഷത്തിലടക്കം ശമ്പളം കിട്ടാതെവന്നതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി. ട്രഷറി സ്തംഭനം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും ഓഹരി വിപണികളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങിയ വകുപ്പുകളിലേക്കുള്ള ധനവിഹിതവും മുടങ്ങിക്കിടക്കുകയാണ്. ഓഫീസുകളും ദേശീയ ഉദ്യാനങ്ങളും അടച്ചിടാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മിയാമി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുമെന്നും അധികാരികള്‍ അറിയിച്ചു.

സെനറ്റില്‍ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 22 മുതലാണ് ട്രംപ് ട്രഷറി സ്തംഭിപ്പിച്ചത്. പണം അനുവദിച്ചില്ലെങ്കില്‍ സ്തംഭനം ഇനിയും നീളുമെന്ന നിലപാടിലാണ് ട്രംപ്. യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പുതിയ പ്രതിനിധി സഭ മെക്സിക്കന്‍ മതിലിനെ അനുകൂലിക്കുന്നില്ല. മതില്‍ നിര്‍മ്മാണത്തിന് ഡെമോക്രാറ്റുകളുടെ സഹകരണം ട്രംപിന് ഉറപ്പിക്കാനാവില്ലെന്ന് നിയുക്ത സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പ്രസ്താവനകള്‍ നീതിക്ക് നിരക്കാത്തതാണെന്നും യോജിച്ച് പോകാന്‍ കഴിയില്ലെന്നുമാണ് ഡെമോക്രാറ്റുകളുടെ നിലപാട്. കുടിയേറ്റക്കാരെ നാടുകടത്തണമെന്ന ട്രംപ് നയത്തെ എതിര്‍ക്കുകയാണ് ഡെമോക്രാറ്റുകള്‍.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളുടെ പ്രാതിനിധ്യം കൂടിയതോടെ മെക്സിക്കന്‍ മതിലിന് ഫണ്ട് പാസാക്കാന്‍ ട്രംപിന് ഡെമോക്രാറ്റുകളെ പിന്തുണ ലഭിച്ചേ തീരൂ. എന്നാല്‍ ഒരുതരത്തിലും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കാണെന്ന നിലപാടിലാണ് ട്രംപ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018