World News

‘ഇതുവരെ കഴിയാത്തതെല്ലാം ചെയ്യണം, പഠിക്കണം, ജോലി നേടണം’; ഇത് പുനര്‍ജന്മമെന്ന് സൗദിയിലെ സ്ത്രീവിരുദ്ധതയില്‍ പ്രതിഷേധിച്ച് കാനഡയില്‍ അഭയം തേടിയ റഹഫ്

തനിക്കിനി പഠിച്ച് ജോലി നേടണമെന്ന് സൗദി അറേബ്യയില്‍ നിന്നും നാടുവിട്ട് കാനഡയില്‍ അഭയം തേടിയ റഹഫ് മുഹമ്മദ് അല്‍ ക്വന്‍. കാനഡയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സൗദിയില്‍ ചെയ്യാന്‍ അനുമതിയില്ലാതിരുന്ന കാര്യങ്ങള്‍ ചെയ്യണം പഠിച്ച് നല്ലൊരു ജോലി നേടലാണ് ആദ്യം.

കാനഡയിലെത്തിയപ്പോള്‍ ആശ്വാസം തോന്നുന്നു, ഞാനെടുത്ത സാഹസത്തിന് ലഭിച്ച പ്രതിഫലമാണിത്. സൗദിയിലായിരിക്കുമ്പോള്‍ താന്‍ കണ്ട സ്വപ്‌നങ്ങള്‍ ഇനി സാക്ഷാത്കരിക്കാനാകും, കാനഡയിലെത്തിയപ്പോള്‍ പുനര്‍ജന്മം നേടിയപോലെയാണ് തോന്നുന്നത്. ഇതുവരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യണം, ഇതുവരെ പഠിക്കാത്തതെല്ലാം പഠിക്കണം.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ മനം മടുത്താണ് റഹാഫ് നാടു വിട്ടത്. കുവൈറ്റില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനത്തിനെത്തിയ അവര്‍ അവിടെ നിന്നും ഒളിച്ചോടുകയായിരുന്നു. തായ്‌ലന്റില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയി അഭയം തേടാനായിരുന്നു നീക്കം. എന്നാല്‍ തായ്‌ലന്റില്‍ എത്തിയ അവരെ അധികൃതര്‍ പിടിച്ചു വക്കുകയായിരുന്നു. അതിനിടെയാണ് കാനഡ റഹഫിന് അഭയം നല്‍കാന്‍ തീരുമാനിച്ചത്.

ഓസ്‌ത്രേലിയയിലേക്ക് പോകും വഴിയാണ് ഇവരെ ബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. യു എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ നിയന്ത്രണത്തില്‍ താന്‍ സുരക്ഷിതയാണെന്ന് യുവതി നേരത്തെ അറിയിച്ചിരുന്നു. റഹഫ് രാജ്യം വിട്ടുപോയതറിഞ്ഞ് അവരുടെ പിതാവും ബാങ്കോക്കിലെത്തിയിരുന്നു. ഇത് വലിയ ആശങ്ക സൃഷ്ടിച്ചതായി 18 കാരി നേരത്തെ പ്രതികരിച്ചിരുന്നു.

സൗദിയുമായുളള ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് കാനഡയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം പിടിയിലായ ആക്ടിവിസ്റ്റുകളെ വിട്ടയക്കാനുളള കാനഡയുടെ ആവശ്യം സൗദി തളളിയിരുന്നു. തുടര്‍ന്ന് സൗദി വിദ്യാര്‍ത്ഥികളോടെ രാജ്യത്ത് തിരികെ എത്താന്‍ ആവശ്യപ്പെടുകയും കച്ചവട ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018