World News

ബ്രക്സിറ്റ് കരാറില്‍ തെരേസ മേ നേരിട്ടത് ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി 

ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് നേരിട്ടത്. 230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കരാര്‍ പരാജയപ്പെട്ടത്. പിന്തുണച്ചതിന്റെ ഇരട്ടിയിലേറെ പേര്‍ എതിര്‍ത്തു. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 118 എംപിമാരും കരാറിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. 95 വര്‍ഷത്തിനുള്ളില്‍ നേരിട്ട ഏറ്റവും വലിയ പരാജയം.

കരാര്‍ പരാജയപ്പെട്ടതിന് പിന്നാലെ, പ്രധാനമന്ത്രിക്ക് എതിരെ പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം ഇന്ന് പാര്‍ലമെന്റ് ചര്‍ച്ചയ്ക്ക് എടുക്കും.

സര്‍ക്കാരിന്റെ അയോഗ്യത തെളിയിക്കുന്ന വിധിയാണിതെന്ന് കോര്‍ബിന്‍ പറഞ്ഞു. ബ്രക്‌സിറ്റ് കരാര്‍ വോട്ടെടുപ്പില്‍ എംപിമാര്‍ കൈവിട്ടെങ്കിലും അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഒപ്പം നില്‍ക്കുമെന്നാണ് തെരേസ മേയുടെ പ്രതീക്ഷ. അവിശ്വാസ പ്രമേയത്തില്‍ തെരേസ മേയ് ജയിച്ചാല്‍ കരാറില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ മൂന്ന് ദിവസത്തെ സമയമുണ്ട്. കരാര്‍ പരാജയപ്പെട്ടതോടെ മേയ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

മറിച്ച്, പരാജയപ്പെട്ടാല്‍ മേ നേതൃസ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാനും സാധ്യതയുണ്ട്.

പ്രമേയത്തില്‍ മേയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരാറില്‍ ഏറ്റ തിരിച്ചടി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകാനിടയില്ല. കരാര്‍ എതിര്‍ത്ത എല്ലാവരും പ്രമേയത്തെ അനുകൂലിക്കണമെന്നില്ല.

2011ലെ ഫിക്‌സഡ് ടേം പാര്‍ലമെന്റ്‌സ് ആക്ട് പ്രകാരം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്. അടുത്തത് 2022ലാണ്.

അവിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ തുടരണമോയെന്ന് എംപിമാര്‍ക്ക് നിശ്ചയിക്കാം. എന്നാല്‍ ബദല്‍ സര്‍ക്കാര്‍ ഉണ്ടാകുന്നില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് നേരിടേണ്ടി വരും. 25 പ്രവൃത്തി ദിവസങ്ങള്‍ കഴിയാതെ തെരഞ്ഞെടുപ്പും സാധ്യമല്ല. അതേസമയം, മാര്‍ച്ച് 29നാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോരേണ്ടത്. ഇതിനായി രണ്ട് മാസം മാത്രമാണ് അവശേഷിക്കുന്നത്.

യൂണിയനില്‍ നിന്നും വിട്ടുപോകുന്നത് കരാറിന്റെ അടിസ്ഥാനത്തിലാണോ അല്ലയോ എന്നാണ് കണ്ടറിയേണ്ടത്. ഇനി യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് പുതിയ കരാര്‍ തയ്യാറാക്കുകയോ കരാര്‍ ഒഴിവാക്കി തുടര്‍നടപടികളിലേക്ക് പോകുകയോ ആണ് വേണ്ടത്. പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ സമയപരിധി നീട്ടണമെന്നും ബ്രിട്ടന് ആവശ്യപ്പെടാം.

യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും കുറച്ചുകാലത്തേക്ക് ബ്രിട്ടന്‍ അതിന്റെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും വിമര്‍ശനമുണ്ട്.

2017 മാര്‍ച്ച് 21നാണ് തെരേസ മേ ബ്രക്‌സിറ്റ് കരാര്‍ നടപടികള്‍ തുടങ്ങിയത്. 19 മാസം യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു കരാര്‍ രൂപംകൊണ്ടത്. ഇതിന് പിന്നാലെ കരട് ഉടമ്പടിയില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡൊമിനിക് റാബോ ഉള്‍പ്പെടെ നാല് പേര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018