World News

ടെന്നീസ് താരം നവോമി ഒസാകയെ ‘വെളുപ്പിച്ച്’ പരസ്യചിത്രം; വംശീയ അധിക്ഷേപത്തില്‍ രോഷമുയരുന്നു, ക്ഷമ ചോദിച്ച് തടിയൂരാന്‍ നിര്‍മ്മാതാവിന്റെ ശ്രമം  

ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാകയെ പരസ്യചിത്രത്തില്‍ 'വെളുപ്പിച്ചതിന്' ക്ഷമാപണവുമായി നിര്‍മ്മാതാവ്. നിസിന്‍ ഫുഡ്‌സിന്റെ കപ്പ് ന്യൂഡില്‍സ് പരസ്യത്തിലാണ് നവോമിയുടെ മുഖഛായയുള്ള കാര്‍ട്ടൂണ്‍ വേര്‍ഷന്‍ ഉപയോഗിച്ചിരിക്കുന്നത്. നവോമിയുടെ നിറത്തില്‍ നിന്നും വ്യത്യസ്തമായി ചര്‍മ്മത്തിന് വെള്ളപൂശിയിട്ടുണ്ട്. ചുരുണ്ട മുടിക്ക് പകരം വ്യത്യസ്ത രീതിയുമാണ് പരസ്യത്തിലുള്ളത്.

വംശീയ അധിക്ഷേപമാണെന്ന് വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് നിര്‍മ്മാതാവിന്റെ ക്ഷമാപണം. രോഷം ഉയര്‍ന്നതോടെ ക്ഷമ ചോദിച്ച് തടിയൂരാനാണ് നിര്‍മ്മാതാവിന്റെ ശ്രമം.

ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ നിസിന്‍ ഈ മാസമാണ് ഒസാകയെയും ജപ്പാന്‍ പുരുഷ ടെന്നീസ് താരം കെയ് നിഷികോരിയെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാക്കി പരസ്യം ചെയ്തത്. തകേഷി കൊനോമിയാണ് കാര്‍ട്ടൂണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്.

വെളുപ്പിച്ചത്‌ സംബന്ധിച്ച് മറ്റ് ഉദ്ദേശ്യങ്ങളൊന്നും തന്നെയില്ലെന്ന് നിസിന്‍ വക്താവ് പ്രതികരിച്ചു. വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചപ്പോള്‍ തന്നെ ഇതില്‍ നിരാശ രേഖപ്പെടുത്തുവെന്നും നടപടി സ്വീകരിക്കണമെന്നും ഒസാക ഫാന്‍സ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ജപ്പാനിലാണ് ജനിച്ചതെങ്കിലും നവോമി ഒസാകയുടെ പിതാവ് ഹെയ്തി പൗരനാണ്. സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പണ്‍ കിരീടം നേടിയതായിരുന്നു ഈ 21കാരിയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം. ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ജപ്പാന്‍ താരമെന്ന ബഹുമതിയും നവോമിക്കാണ്.

കറുപ്പ് നിറമുള്ള ടെന്നീസ് താരങ്ങളെ പരസ്യചിത്രങ്ങളിലൂടെ വ്യത്യാസപ്പെടുത്തിയതിലൂടെ നിസിന്‍ മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

യു.എസ് ഓപ്പണില്‍ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ സെറീന വില്യംസിനെ വംശീയമായി അവതരിപ്പിച്ച ഓസ്ട്രേലിയന്‍ പത്രം ഹെറാള്‍ഡ് സണ്‍ പത്രത്തിനെതിരെ ലോക വ്യാപക പ്രതിഷേധമുണ്ടായിരുന്നു. റുപര്‍ട് മര്‍ഡോക്കിന് കീഴിലുള്ള ടാബ്ലോയിഡ് പത്രമാണ് ഹെറാള്‍ഡ് സണ്‍. മത്സരത്തില്‍ പരാജയപ്പെട്ട സെറീന വില്യംസ് ദേഷ്യപ്പെട്ട് കോര്‍ട്ടില്‍ നിന്ന് അലറി വിളിക്കുന്ന രൂപത്തിലാണ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത്.

മത്സരത്തില്‍ വിജയിച്ച നവോമി ഒസാക്കയെ വെള്ളക്കാരിയായും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നു. വംശീയമായി അധിക്ഷേപിച്ചുള്ള കാര്‍ട്ടൂണിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018