World News

ധനസ്രോതസുകള്‍ അടച്ച് വെനിസ്വേലയെ കൊല്ലാന്‍ യുഎസ്; ‘നയതന്ത്ര ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത് അംഗീകരിക്കില്ല’  

വെനിസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. വിഷയം കുറച്ച് സങ്കീര്‍ണമാണ്. മഡൂറോയ്ക്ക് പകരം വാന്‍ ഗ്വീഡോയ്ക്ക് സാമ്പത്തിക സഹായമെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിക്കുകയാണെന്ന വെനിസ്വേലയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് അമേരിക്കന്‍ നടപടി.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ അംഗീകരിച്ച അമേരിക്കന്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു നിക്കോളാസ് മഡൂറോയുടെ തീരുമാനം.

മഡൂറോയെ ബൊളീവിയ, മെക്‌സിക്കോ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വെനിസ്വേലയ്ക്ക് മേലുള്ള സമ്മര്‍ദ്ദം ട്രംപ് ഭരണകൂടം ശക്തമാക്കുകയാണ്. യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ വിഷയത്തില്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്.

പ്രസിഡന്റ് എന്ന നിലയില്‍ മഡൂറോയ്ക്ക് നിയമസാധുതയില്ലെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിനാണ് അധികാരമെന്നുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ, കാനഡ എന്നീ രാജ്യങ്ങളും ഗ്വീഡോയെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വെനിസ്വേലയുടെ അമേരിക്കയിലെ എംബസിയും കോണ്‍സുലേറ്റുകളും അടയ്ക്കാനും യുഎസ് പ്രതിനിധികളോട് 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും മഡൂറോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും രാജ്യവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മുന്‍ പ്രസിഡന്റായ മഡൂറോയ്ക്ക് അധികാരമില്ലെന്ന് യുഎസ് വാദിക്കുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നും അനുസരിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.

സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തുന്നത് വരെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഗ്വീഡോ വ്യക്തമാക്കിയിരിക്കുന്നത്. മഡൂറോയ്ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെങ്കിലും പട്ടാളം പിന്തുണയ്ക്കുന്നുണ്ട്.

വാന്‍ ഗ്വീഡോയെ അംഗീകരിച്ച ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയെ വിമര്‍ശിച്ച് ഇടുപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തി. ചിലി സര്‍ക്കാരിന്റെ തീരുമാനം വെനിസ്വേലയിലെ ജനാധിപത്യ നീക്കങ്ങളെ സഹായിക്കില്ലെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി വക്താവ് ജെയിം നരഞ്ജോ വ്യക്തമാക്കി.

വെനിസ്വേലയില്‍ സൈനിക ഇടപെടലിന് മുതിരരുതെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018