World News

മലയാളിയായ അമ്മ ഉപേക്ഷിച്ച കുഞ്ഞ് ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് എംപി; ‘ബ്രാഹ്മണന് വന്ന പരിണാമവും’ കേരള ഓര്‍മ്മകളും പറഞ്ഞ് നിക് 

നിക്ളൗസ് സാമുവൽ ഗുഗ്ഗർ
നിക്ളൗസ് സാമുവൽ ഗുഗ്ഗർ

സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയായ നിക്‌ളൗസ് സാമുവല്‍ ഗുഗ്ഗറിന് കേരളവുമായുള്ളത് അടുത്ത ബന്ധം. അരനൂറ്റാണ്ട് മുമ്പ് ജര്‍മന്‍ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞാണ് ഇന്ന് പാര്‍ലമെന്റിലെ താരമായി മാറിയിരിക്കുന്നത്. 1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു നിക്കിന്റെ ജനനം. അനസൂയ എന്ന ബ്രാഹ്മണ സ്ത്രീയാണ് തന്റെ അമ്മയെന്ന കേട്ടറിവ് മാത്രമാണ് നിക്കിന് ഉള്ളത്.

ജനനത്തിന് ശേഷം കുഞ്ഞിനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വനിതാ ഡോക്ടര്‍ ഫ്‌ളൂക്‌ഫെല്ലിനെ ഏല്‍പ്പിച്ച ശേഷം അനസൂയ ആശുപത്രിയില്‍ നിന്നും പോയി. ആ കുഞ്ഞിനെ ജര്‍മന്‍ ദമ്പതികളായ ഫ്രിറ്റ്‌സും ഭാര്യ എലിസബത്തും ദത്തെടുത്തുകയായിരുന്നു. മലയാളിയില്‍ ജനിച്ച നിക്കിന്റെ രാഷ്ട്രീയ-ജീവിത കഥ മനോരമ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തലശേരിയില്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ഫൗണ്ടേഷനിലാണ് എന്‍ജിനീയറായ ഫ്രിറ്റ്‌സ് പഠിപ്പിച്ചിരുന്നത്. മലേറിയയ്ക്ക് ചികിത്സ തേടി ലെംബാര്‍ഡ് ആശുപത്രിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജര്‍മന്‍ ദമ്പതികള്‍ നിക്കിന്റെ മലയാളി അമ്മയ്ക്കായി പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ആ പത്ര പരസ്യം ഇപ്പോഴും നിക് സൂക്ഷിക്കുന്നുണ്ട്. ഫ്രിറ്റ്‌സിനും എലിസബത്തിനും രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്.

ഫ്രിറ്റ്‌സിനൊപ്പം തലശേരി എന്‍ടിടിഎഫില്‍ അക്കൗണ്ട്‌സ് വിഭാഗത്തിലുണ്ടായിരുന്ന രഘുനാഥ് കുറുപ്പിന്റെ ഫോണ്‍ നമ്പറും നിക്കിന്റെ മൊബൈലിലുണ്ട്.

ബ്രാഹ്മണ സ്ത്രീയില്‍ ജനിച്ച കുഞ്ഞ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി വളര്‍ന്നു. എംപിയായി. 'ബ്രാഹ്മണന് വന്ന പരിണാമം നോക്കൂ' എന്നാണ് ചിരിച്ചുകൊണ്ട് നിക് പറയുന്നത്.

മഹാത്മ ഗാന്ധിയുടെ 150 ജന്മദിനത്തോട് അനുബന്ധിച്ച് സ്റ്റാംപ് പുറത്തിറക്കുന്ന ചടങ്ങിൽ നിക്കളൗസ്
മഹാത്മ ഗാന്ധിയുടെ 150 ജന്മദിനത്തോട് അനുബന്ധിച്ച് സ്റ്റാംപ് പുറത്തിറക്കുന്ന ചടങ്ങിൽ നിക്കളൗസ്
ManoramaOnline

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം സൈക്കോളജിയിലും മാനേജ്‌മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് നിലവില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരഭകനുമാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനപ്രിയമായി കഴിഞ്ഞ ഇഞ്ചിനീര് പാനീയം-സിന്‍ജിയും നിക്കിന്റേതാണ്.

2002ലായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 2017ല്‍ എംപിയായി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ഡല്‍ഹിയില്‍ വന്നപ്പോഴാണ് നിക് തന്റെ ജീവിത കഥ പറയുന്നത്. ഇത് കേട്ട ഒഡീഷയിലെ കലിംഗ സര്‍വകലാശാല സ്ഥാപകനും രാജ്യസഭാംഗവുമായ അച്യുത് സാമന്ത തൊട്ടടുത്ത വര്‍ഷം കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയില്‍ ടെക്‌നോളജി ഡി ലിറ്റ് ബിരുദം നല്‍കി നിക്കിനെ ആദരിച്ചു.

സിറ്റ്‌സര്‍ലന്‍ഡുകാരി ബിയാട്രീസാണ് ഭാര്യ. ആദ്യത്തെ കുഞ്ഞ് പിറന്നപ്പോള്‍ അമ്മയുടെ പേര് തന്നെയാണ് മകള്‍ക്കിട്ടത്-അനസൂയ. ലെ ആന്ത്രോ, മി ഹാറബി എന്നു പേരുള്ള രണ്ട് ആണ്‍കുട്ടികളും നിക്കിനുണ്ട്.

തന്റെ ജീവിതകഥ പുസ്തകമാക്കണമെന്നാണ് നിക്കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. അത് വരും തലമുറകള്‍ക്ക് പ്രചോദനമാകണമെന്നും നിക് പറയുന്നു. മറ്റൊരാഗ്രഹം കേരളത്തിലേക്ക് വരണമെന്നാണ്. 25ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ നിക് കുടുംബസമേതം കേരളത്തിലെത്തും. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അമ്മയെ കാണാനാകുമോ എന്ന പ്രതീക്ഷയും നിക് പങ്കുവെയ്ക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018