World News

മതനിന്ദ കേസില്‍ കുറ്റവിമുക്തയായി, ഇസ്ലാം തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന്‌ പാകിസ്താന്‍ വിടാനാവാതെ ക്രിസ്ത്യന്‍ യുവതി 

മതനിന്ദ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പിന്നീട് പാകിസ്താന്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ക്രിസ്ത്യന്‍ സ്ത്രീക്ക് രാജ്യത്തിന് പുറത്തുപോകാനോ, സ്വതന്ത്രമായി ജീവിക്കാനോ കഴിയുന്നില്ല. കുറ്റവിമുക്തയാക്കിയതിന് ശേഷം മാസം മൂന്ന് കഴിഞ്ഞെങ്കിലും ഇപ്പോഴും അവര്‍ക്ക് രഹസ്യകേന്ദ്രങ്ങളില്‍ കഴിയേണ്ടിവരികയാണ്. ആസിയബിബിക്കാണ് ഇസ്ലാം മത തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് രാജ്യം വിട്ടുപോകാനോ, സ്വതന്ത്യമായി ജീവിക്കാനോ കഴിയാതെ പോകുന്നതെന്ന് അവരുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ അമന്‍ ഉല്ല പറഞ്ഞതായി വാര്‍ത്ത ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തു.

ആസിയ ബിബിയെ പിന്തുണച്ചതിനെ തുടര്‍ന്ന് അമന്‍ ഉല്ലയ്ക്ക് പാകിസ്താന്‍ വിടേണ്ടി വന്നിരുന്നു. ആസിയബിബിയുമായി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോഴാണ് അവരുടെ ദുരവസ്ഥ ഇവര്‍ക്ക് ബോധ്യമായത്. കറാച്ചിയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് ഇവര്‍ സ്ഥിരമായി മാറികൊണ്ടിരിക്കയാണെന്നാണ് അമന്‍ ഉല്ല പറയുന്നത്.

പാകിസ്താനില്‍ വര്‍ഗീയവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കാനഡയിലേക്ക് പോകാനാണ് ഇവര്‍ ശ്രമിച്ചത്.

പ്രവാചകന്‍ മുഹമ്മദിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാകിസ്താനിലെ കീഴ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ലാഹോറില്‍ ഒരു പറ്റം സ്ത്രീകളുമായുളള തര്‍ക്കത്തിനിടയില്‍ പ്രവാചകനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നായിരുന്നു കേസ്. 2009 ലായിരുന്നു സംഭവം. 2013 വിചാരണ കോടതി ഇവരെ വധ ശിക്ഷയ്ക്ക് വിധിച്ചു. ലാഹോര്‍ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. വിധിയെ തുടര്‍ന്ന് എട്ടുവര്‍ഷമാണ് ഇവര്‍ക്ക് ഏകാന്ത തടവില്‍ കഴിയേണ്ടി വന്നത്.

എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി ഇവരെ കുറ്റവിമുക്തയാക്കി. ഈ വിധിക്കെതിരെ വിവിധ സംഘടനകള്‍ പരസ്യമായി രംഗത്തുവരികയും ഇവരെ കൊലപെടുത്തുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തിരുന്നു.

ഇപ്പോള്‍ വീട്ടില്‍ അടച്ചിട്ടിരിക്കയാണെന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങിക്കാന്‍ മാത്രമാണ് വീടിന്റെ വാതില്‍ തുറക്കാറുള്ളതെന്നുമാണ് ഉല്ല പറയുന്നത്.

എന്നാല്‍ പാകിസ്താന്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് വാര്‍ത്ത വിതരണ മന്ത്രി ഫഹദ് ചൗധരി പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018