World News

വീണു കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ ചിമ്പാന്‍സികളുടെ രക്ഷപ്പെടല്‍; പുലിവാലില്‍ നിന്ന് ‘ജസ്റ്റ്’ രക്ഷപ്പെട്ട് മൃഗശാല അധികൃതര്‍

അയര്‍ലന്‍ഡിലെ ബെല്‍ഫെസ്റ്റ് മൃഗശാലയിലെ കൂട്ടില്‍ നിന്നും വീണുകിട്ടിയ അവസരം ഒട്ടും പാഴാക്കാതെ പുറത്തുകടക്കുന്ന ചിമ്പന്‍സികളുടെ പ്രവൃത്തികള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അതേ സമയം സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്ന വലിയ പുലിവാലില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് മൃഗശാല അധികൃതര്‍.

ഇന്നലെയാണ് വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫെസ്റ്റ് മൃഗശാലയില്‍ രസകരമായ സംഭവം നടന്നത്. മൃഗശാലയില്‍ ചിമ്പാന്‍സികള്‍ കഴിയുന്ന കൂട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റില്‍ തൊട്ടടുത്തുള്ള മരത്തിലെ ഒരു കൊമ്പ് പൊട്ടി വീണിരുന്നു. വീഴ്ചയില്‍ കൊമ്പിന്റെ ഒരു ഭാഗം കുത്തി നിന്നത് കൂടിന്റെ മതിലിലായിരുന്നു. നേരം വെളുത്ത് കുറച്ച് കഴിഞ്ഞപ്പോഴാണ് ചിമ്പാന്‍സികള്‍ക്ക് അത് ഒരു ഏണിയാണല്ലോ എന്ന് തോന്നിയത്. പിന്നെ താമസിച്ചില്ല ഒരോത്തരായി അതു വഴി മതിലില്‍ കയറി പുറത്തെത്തി. ഇതിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും മൃഗശാല കാണാന്‍ വന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

The cheeky Belfast Zoo chimps built a ladder to escape, using branches that were damaged during last night's storm 🐒🍌 🎥 Dean McFaul & Danielle Monaghan

Posted by Cool FM on Saturday, February 9, 2019

എന്നാല്‍ ചിമ്പാന്‍സികള്‍ പുറത്തെത്തിയതും മൃഗശാല അധികൃതര്‍ പരിഭ്രാന്തരായി ഓടി നടക്കുന്നത് കണ്ടപ്പോഴാണ് സന്ദര്‍ശകര്‍ക്ക് കാര്യത്തിന്റെ ഗൗരവം മനസിലായത്.പൊതുവെ ശാന്തരാണെങ്കിലും ആക്രമിക്കുകയാണെങ്കില്‍ ഏറ്റവും അപകടകാരികളായ വന്യജീവികളിലൊന്നാണ് ബെല്‍ഫെസ്റ്റില്‍ ഉള്ള ചിമ്പാന്‍സി വിഭാഗം. ചിമ്പ് എന്ന് ചുരുക്കപ്പേരിലാണ് ഇവ അറിയപ്പെടുന്നത്. ചിമ്പാന്‍സികള്‍ പുറത്തെത്തിയതോടെ തങ്ങള്‍ ആകെ പരിഭ്രാന്തരായെന്ന് മൃഗശാല വ്യക്താവ് അലന്‍ കെയിന്‍ പറഞ്ഞു. ചിമ്പാന്‍സികള്‍ അക്രമാസക്തരായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ എന്നും ഭാഗ്യത്തിന് അവ ശാന്തരായിരുന്നുവെന്നും അലന്‍ പറഞ്ഞു.

ചിമ്പാന്‍സികള്‍ പുറത്തെത്തിയതിന് ശേഷം നടന്നു നീങ്ങുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അല്പ സമയം കറങ്ങി നടന്നതിന് ശേഷം അവ തിരിച്ച് കൂട്ടിലേക്കു തന്നെ കയറിയതായി അലന്‍ ബിബിസിയോട് പറഞ്ഞു.

തുറന്ന ഇടത്തില്‍ ചുറ്റുമതില്‍ കെട്ടി മൃഗങ്ങളെ താമസിപ്പിക്കുന്ന രീതിയാണ് ബെല്‍ഫെസ്റ്റ് മൃഗശാല ഒരുക്കിയിരിക്കുന്നത്. മൃഗങ്ങള്‍ക്കുള്ള ആവാസ പരിസ്ഥിതി പരമാവധി പ്രകൃതിയോട് ഇണങ്ങുന്ന തരത്തില്‍ ആകുന്നതിനായി അടുത്തുള്ള മരങ്ങള്‍ ഒന്നും മുറിക്കാറില്ലെന്നും മൃഗശാല ആധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് ആദ്യമായല്ല ബെല്‍ഫെസ്റ്റില്‍ നിന്ന് മൃഗങ്ങള്‍ പുറത്തുകടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ചുവന്ന പാണ്ട കൂട്ടില്‍ നിന്ന് പുറത്തുകടന്നിരുന്നു പിന്നീട് അടുത്തുള്ള പൂന്തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018