മലാല യൂസഫ്സായിയുടെ ബാല്യവും പോരാട്ടവും പ്രമേയമാക്കി ചിത്രീകരിച്ച ഇന്ത്യൻ ചിത്രം 'ഗുൽ മക്കായി'ക്കെതിരെ പാകിസ്താന്. പാകിസ്താനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നാരോപിച്ചാണ് പാക് നയതന്ത്രഞ്ജർ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഒരു പാകിസ്താനി കൗമാരക്കാരിയുടെ ജീവിതത്തിനുപരി നൊബേൽ സമ്മാന ജേതാവായ മലാലയയുടെ പോരാട്ടവും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. സംവിധായകൻ അംജദ് ഖാനെ കണ്ട് ചിത്രം പ്രദർശിപ്പിക്കാനനുവദിക്കില്ലെന്ന് പാകിസ്താന് അധികൃതർ അറിയിച്ചു.പാകിസ്താനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തിയിരുന്ന പെൺകുട്ടിയാണ് മലാല. സത്രീകൾ നേരിടുന്ന അടിച്ചമർത്തലിനേയും വിദ്യാഭ്യാസത്തിനായി അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടും എഴുതിയ മലാലക്ക് 2012 ൽ വെടിയേറ്റു. 2014 ലാണ് നോബേൽ സമ്മാനത്തിനർഹയായത്.
ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തയായ റീം ഷെയ്ക്കാണ് ഗുൽ മക്കായിയിൽ മലാലയുടെ വേഷം ചെയ്യുന്നത്. ഓം പുരി അഭിനയിച്ച അവസാന ചിത്രം കൂടിയാണിത്. സിനിമയുടെ ആദ്യ ദിന കളക്ഷൻ പൂർണ്ണമായും മലാല ഫണ്ടിലേക്ക് കൈമാറുമെന്ന് അംജദ് ഖാൻ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ പ്രചരണത്തിനാണിത് ഉപയോഗിക്കുക.