World News

മെക്സിക്കന്‍ മതിലില്‍ തീരുമാനമായില്ല, അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക്, ഭീഷണിയുമായി ട്രംപ് 

മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണത്തിനുള്ള ഫണ്ടിനെചൊല്ലി അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക്. റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും കോണ്‍ഗ്രസില്‍ നടത്തിയ ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തിലാണ് അമേരിക്കയില്‍ പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. പ്രശ്നങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ പുതിയ വ്യവസ്ഥകളുമായി വരുകയാണെന്നും ഇത് ഭരണസ്തംഭനത്തിലേക്ക് എത്തിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഫെബ്രുവരി 15നകം മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി സെനറ്റിലേയും പ്രതിനിധി സഭകളിലേയും റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങള്‍ ചര്‍ച്ച നടത്തിയത്.

മതില്‍ നിര്‍മ്മിക്കാനായി 570 കോടി യുഎസ് ഡോളറാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ 130 കോടിക്കും 200 കോടിക്കും ഇടയിലുള്ള തുകയേ പരമാവധി അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന് ഡെമോക്രാറ്റുകള്‍ ഉറപ്പിച്ച് പറഞ്ഞതോടെ കനത്ത പ്രതിഷേധവുമായി ട്രംപ് രംഗത്തെത്തുകയായിരുന്നു.

മതിലിനുള്ള പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ 35 ദിവസം രാജ്യം ഭരണസ്തംഭനം നേരിട്ടിരുന്നു. സെനറ്റില്‍ മെക്‌സിക്കന്‍ മതിലിനുള്ള പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 22 മുതലാണ് ട്രംപ് ട്രഷറി സ്തംഭിപ്പിച്ചത്. വിവിധ ഭരണകൂട സ്ഥാപനങ്ങളിലേക്ക് ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് എട്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വന്ന സാഹചര്യവും നിലവിലുണ്ടായിരുന്നു. ഇതിനെതിരെ കനത്ത പ്രതിഷേധം അമേരിക്കയില്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മാസം 15 വരെയുള്ള ഫണ്ട് ട്രംപ് അനുവദിച്ചത്.

ഇത് കീഴടങ്ങലല്ലെന്നും, മറിച്ച് ഭരണസ്തംഭനം കാരണം ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ ഓര്‍ത്താണ് തീരുമാനമെന്നും ബില്ലില്‍ ഒപ്പുവച്ചതിനുശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

പണം അനുവദിച്ചില്ലെങ്കില്‍ സ്തംഭനം ഇനിയും ഉണ്ടാകുമെന്ന നിലപാടിലാണ് ട്രംപ്. യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പുതിയ പ്രതിനിധി സഭ മെക്‌സിക്കന്‍ മതിലിനെ അനുകൂലിക്കുന്നില്ല. മതില്‍ നിര്‍മ്മാണത്തിന് ഡെമോക്രാറ്റുകളുടെ സഹകരണം ട്രംപിന് ഉറപ്പിക്കാനാവില്ലെന്ന് നിയുക്ത സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പ്രസ്താവനകള്‍ നീതിക്ക് നിരക്കാത്തതാണെന്നും യോജിച്ച് പോകാന്‍ കഴിയില്ലെന്നുമാണ് ഡെമോക്രാറ്റുകളുടെ നിലപാട്. കുടിയേറ്റക്കാരെ നാടുകടത്തണമെന്ന ട്രംപ് നയത്തെ എതിര്‍ക്കുകയാണ് ഡെമോക്രാറ്റുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018