World News

തൊട്ടാല്‍ തിരിച്ചടിക്കും, സംശയം വേണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; ചര്‍ച്ചയ്ക്ക് തയ്യാര്‍; ഭീകരാക്രമണത്തിലെ പങ്ക് നിഷേധിച്ചു 

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് പാകിസ്താന്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. 

പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്ക് നിഷേധിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് പാകിസ്താന്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. തോക്കെടുക്കുന്നവര്‍ കീഴടങ്ങിയില്ലെങ്കില്‍ അവരെ ഇല്ലാതാകുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭാരത സര്‍ക്കാര്‍ അറിയുന്നതിനാണ്‌ ഈ പ്രസ്താവന നടത്തുന്നത്. ഒരു തെളിവുമില്ലാതെ നിങ്ങള്‍ പാകിസ്താന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരിക്കുകയാണ്. തിരിച്ചടിക്കുന്നതിനെക്കുറിച്ച് പാകിസ്താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ പാകിസ്താന്‍ തിരിച്ചടിക്കും. 
ഇമ്രാന്‍ ഖാന്‍

തെളിവ് കൈമാറിയാല്‍ നടപടി ഉണ്ടാകും. ഉറപ്പു നല്‍കുന്നുയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കും. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നല്‍കിയിട്ടില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇത് തെരഞ്ഞെടുപ്പ് കാലമാണ്. ഭീകരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. കശ്മീരികള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനര്‍വിചിന്തനം നടത്തണം. പാകിസ്താനെ പാഠം പഠിപ്പിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ഉയരുന്നുണ്ട്. പാകിസ്താനെ തൊട്ടാല്‍ ഉറപ്പായും തിരിച്ചടിച്ചിരിക്കും. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. ചര്‍ച്ചയും നയതന്ത്രവും മാത്രമാണ് ശരിയായ വഴി.
ഇമ്രാന്‍ ഖാന്‍

കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ 250 കിലോഗ്രാമിലേറെ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചാവേറിനൊപ്പം പൊട്ടിത്തെറിച്ചായിരുന്നു ആക്രമണം. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘത്തിലുള്ള സംഘം പുല്‍വാമയില്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ്‌ന്റെ കൂട്ടാളികളാണെന്നായിരുന്നു റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018