World News

ഇന്താ-പാക് ബന്ധം അത്യന്തം അപകടാവസ്ഥയിലെന്ന് ട്രംപ്; ‘ഇന്ത്യ ശക്തമായി തിരിച്ചടിക്കും’

ഡൊണാള്‍ഡ് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്

ഭീകാരാക്രമണാനന്തര ഇന്താ-പാക് ബന്ധം അത്യന്തം അപകടാവസ്ഥയിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യാ-പാക് ബന്ധം അത്യന്തം വഷളായ അവസ്ഥയാണ് ഇപ്പോഴുള്ളത്. വളരെ അപകടകരമായ അവസ്ഥ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിരവധിപേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇത് ഇനിയും കാണേണ്ട അവസ്ത ഉണ്ടാകരുത്. അതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഡൊണാള്‍ഡ് ട്രംപ്

പാകിസ്താന്‍ ആസ്ഥാനമാക്കിയുള്ള ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

അമ്പതോളംപേരെ നഷ്ടപ്പെട്ട ഇന്ത്യ ശക്തമായി തിരിച്ചടിക്കാനാണ് ആലോചിക്കുന്നത്. ആ വികാരം തനിക്ക് മനസിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പാകിസ്താന് നല്‍കിവരുന്ന 1.3 ബില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം നിര്‍ത്തലാക്കിയെന്നും ട്രംപ് അറിയിച്ചു. പാകിസ്താനെ സഹായിക്കുന്നതുപോലെ തിരിച്ചൊന്നും ഉണ്ടാകാത്തതിനാലാണ് ഇതെന്നും ട്രംപ് വിശദമാക്കി.

ഭീകരാക്രമണത്തെയുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചിരുന്നു. ജെയ്‌ഷെ ഭീകരസംഘടനയുടെ പേര് എടുത്തുപറഞ്ഞാണ് രക്ഷാസമിതി ഭീകരാക്രമണത്തെ അപലപിച്ചത്. അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാ സമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം നില്‍ക്കണമെന്നാണ് പ്രമേയവും കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.

പുല്‍വാമ ഭീകരാക്രമണം ദാരുണമാണെന്ന് ട്രംപ് കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018