World News

സെറീന വില്യംസിനെ ചിത്രീകരിച്ച വിവാദ കാര്‍ട്ടൂണില്‍ വംശീയതയില്ലെന്ന് മാധ്യമ നിരീക്ഷണ സമിതി; കാര്‍ട്ടൂണ്‍ മീഡിയ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല

യുഎസ് ടെന്നീസ് താരം സെറീന വില്യംസിനെ ചിത്രീകരിച്ച വിവാദ കാര്‍ട്ടൂണില്‍ വംശീയതയില്ലെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമ നിരീക്ഷണ സമിതി. ഓസ്‌ട്രേലിയന്‍ പത്രമായ ഹെറാള്‍ഡ് സണ്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വംശീയതയും ലിംഗവിവേചനവുമാണ് വരച്ചുകാണിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ലോക വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. സെറീന വില്യംസിന് പിഴ ചുമത്തിയതിന് പിന്നാലെയായിരുന്നു കാര്‍ട്ടൂണ്‍.

മാര്‍ക്ക് നൈറ്റ് വരച്ച കാര്‍ട്ടൂണില്‍ വലിയ തടിച്ച ചുണ്ടുകളുള്ള സെറീന റാക്കറ്റിന് മുകളില്‍ കയറി നിന്ന് ചാടുന്നതായാണ് ചിത്രീകരിച്ചത്. യുഎസ് ഓപ്പണ്‍ ഫൈനലിനിടെ മാച്ച് റഫറി റാമോസ് ജാപ്പനീസ് താരം നവോമി ഒസാകയോട് സംസാരിക്കുന്നതും കാര്‍ട്ടൂണിലുണ്ട്. 'അവരെ ജയിക്കാന്‍ അനുവദിച്ചുകൂടേയെന്ന്' റഫറി സഹികെട്ട് അഭ്യര്‍ത്ഥന നടത്തുന്നതായാണ് മാര്‍ക്ക് നൈറ്റ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.

കാര്‍ട്ടൂണ്‍ വിവാദമായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രസ് കൗണ്‍സിലിലേക്ക് മാര്‍ക്ക് നൈറ്റിന്റെ കാര്‍ട്ടൂണിനെതിരെ നിരവധി പരാതികളാണ് എത്തിയത്. സെറീനയെ വികൃതമായി ചിത്രീകരിച്ചതിലൂടെ ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയോടുള്ള വംശീയതയും വിദ്വേഷവും സ്ത്രീത്വത്തെ അപമാനിക്കലുമാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്തതെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.

എന്നാല്‍ കാര്‍ട്ടൂണ്‍ മീഡിയ എത്തിക്‌സിനോ ആദര്‍ശങ്ങള്‍ക്കോ വിരുദ്ധമല്ലെന്നാണ് നിരീക്ഷണ സമിതി വിലയിരുത്തിയിരിക്കുന്നത്. ആരോപിക്കപ്പെട്ട പരാതികളോ വിദ്വേഷമോ കാര്‍ട്ടൂണിലില്ലെന്നും സമിതി പറയുന്നു.

കാര്‍ട്ടൂണില്‍ അതിശയോക്തിയും അസംബന്ധവുമുണ്ടെന്ന് വിലയിരുത്തിയ നിരീക്ഷണ സമിതി, സെറീനയെ വൈകൃതമയി അവതരിപ്പിക്കുക എന്ന ലക്ഷ്യം തങ്ങള്‍ക്കില്ലായിരുന്നെന്നും കാര്‍ട്ടൂണില്‍ സ്വഭാവപ്രകടനം മാത്രമാണുണ്ടായിരുന്നതെന്നുമുള്ള പത്രത്തിന്റെ വാദം ശരിവക്കുകയും ചെയ്തു.

സെറീന വില്യംസിനെ ചിത്രീകരിച്ച വിവാദ കാര്‍ട്ടൂണില്‍ വംശീയതയില്ലെന്ന് മാധ്യമ  നിരീക്ഷണ സമിതി; കാര്‍ട്ടൂണ്‍ മീഡിയ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല

യുഎസ് കോണ്‍ഗ്രസ് അംഗമുള്‍പ്പെടെ നിരവധിപേരാണ് കാര്‍ട്ടൂണിസ്റ്റിനും പത്രത്തിനുമെതിരെ രംഗത്തെത്തിയിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്പോര്‍സ് വനിതാ താരത്തെ വംശീയമായും ലിംഗവിവേചനത്തോടെയുമാണ് ചിത്രീകരിച്ചതെന്നും രണ്ടാമത്തെ വനിതാ താരത്തെ മുഖമില്ലാത്ത വെറും തൂണാക്കിമാറ്റിയെന്നും ലോകപ്രശസ്ത എഴുത്തുകാരി ജെകെ റൗളിങ് ചൂണ്ടിക്കാട്ടി. കാര്‍ട്ടൂണിനെതിരെ വാഷിങ്ടണ്‍ പോസ്റ്റും ഗാര്‍ഡിയനും ഉള്‍പെടെയുള്ള ലോകമാധ്യമങ്ങളും രൂക്ഷമായാണ് പ്രതികരിച്ചത്. അമേരിക്കയിലെ വംശവെറികാലത്തെയാണ് കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു.

മാച്ച് റഫറിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിന് സെറീനയ്ക്ക് 17,000 യുഎസ് ഡോളര്‍ പിഴ ചുമത്തിയിരുന്നു. തന്റെ 24-ാം ഗ്രാന്‍സ്ലാം ടൈറ്റിലിന് വേണ്ടി ഇറങ്ങിയ സെറീനയ്ക്ക് മത്സരത്തിനിടെ മൂന്ന് നിയമലംഘനങ്ങളാണ് മാച്ച് റഫറി കാര്‍ലോസ് റാമോസ് കണക്കാക്കിയത്.

ആദ്യത്തേത് പരിശീലനം സ്വീകരിച്ചെന്ന പേരിലും രണ്ടാമത്തേത് റാക്കറ്റ് തകര്‍ത്തതിനും മൂന്നാമത്തേത് അംപയറെ ചീത്തവിളിച്ചെന്നും ചൂണ്ടിക്കാട്ടിയാണ്. രണ്ടാമത്തേയും മൂന്നാമത്തേയും 'ലംഘനങ്ങള്‍' സെറീനയുടെ ഓരോ പോയിന്റ് വീതം നഷ്ടപ്പെടുത്തുകയും ഒരു ഗെയിം പെനാല്‍റ്റിയ്ക്ക് വിധേയയാക്കുകയും ചെയ്തു.ഇതോടെ രണ്ടാം സെറ്റില്‍ 5-3ന് മുന്നിട്ട് നിന്ന ഒസാക ആദ്യ ഗ്രാന്‍സ്ലാം നേടുകയുമുണ്ടായി. കളിക്കളത്തില്‍ പുരുഷതാരങ്ങളുടെ ക്ഷോഭപ്രകടനങ്ങള്‍ സ്വാഭാവികമായി കാണുകയും വനിതാതാരങ്ങളുടേത് ശിക്ഷാര്‍ഹമാകുകയും ചെയ്യുകയാണെന്ന് മത്സരശേഷം വിമര്‍ശനമുയര്‍ന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018