World News

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം; താക്കീതുമായി ചൈന

പുല്‍വാമ ഭീകരാക്രമണത്തിനും ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനും പിന്നാലെ ഇരുരാജ്യങ്ങള്‍ക്കും താക്കീതുമായി ചൈന. ഇന്ത്യയും പാകിസ്താനും ഒരുപോലെ സംയമനം പാലിക്കണമെന്ന് ചൈന അറിയിച്ചു.

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കുമെന്നും ഇത് നിലവിലെ അന്തരീക്ഷം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മില്‍ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്.
ലൂ കാങ്, വിദേശകാര്യ വക്താവ്, ചൈന

ഇന്ന് പുലര്‍ച്ചെയാണ് മിറാഷ് യുദ്ധ വിമാനങ്ങളുപയോഗിച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ജെയ്ഷ ഇ മുഹമ്മദിന്റെ താവളം ആക്രമിച്ചത്. ആക്രമണത്തില്‍ ജെയ്ഷയുടെ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഖോഖലെപുല്‍വാമ ആക്രമണത്തിന് ശേഷം ജയ്ഷെ മുഹമ്മദ് ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടിയുളള ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നും വിശദീകരിച്ചിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ ചൈന ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തെ അപലപിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് അയച്ച സന്ദേശത്തില്‍ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, ഭീകരാക്രണങ്ങള്‍ ചെറുക്കപ്പെടണന്നും ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും അറിയിച്ചിരുന്നു.

ഐക്യരാഷ്ട്രസഭയില്‍ പുല്‍വാമ ആക്രമണത്തിന്റെ തലച്ചോറും പാക് ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദ് നേതാവുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018