World News

ഭീകരാക്രമണങ്ങള്‍ക്കെതിരെ നടപടി വേണം, പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്; ഇന്ത്യാ-പാക് വിഷയത്തില്‍ ഇടപെട്ട് യുഎസ്‌ 

മൈക് പോംപിയോയും ഡൊണാള്‍ഡ് ട്രംപും 
മൈക് പോംപിയോയും ഡൊണാള്‍ഡ് ട്രംപും 

ജെയ്ഷ ഇ മുഹമ്മദിന്റെ പ്രധാന കേന്ദ്രം ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അര്‍ത്ഥവത്തായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും സൈനീക നടപടികളില്‍നിന്ന് പിന്മാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്ത് വിലകൊടുത്തും ഇന്ത്യാ-പാക് ബന്ധം പൂര്‍വ സ്ഥിതിയിലാക്കാനാക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും മൈക് വ്യക്തമാക്കി.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്ബൂബ് ഖുറേഷിയുമായും മൈപ് പോംപിയോ പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. സൈനീക നടപടികളിലൂടെയല്ലാതെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധം സാധ്യമാകണമെന്നും മൈക് പറഞ്ഞു.

നിലവിലുള്ള സൈനീക നടപടികളില്‍നിന്ന് പിന്മാറി നിലവിലെ അവസ്ഥയ്ക്ക് അയവ് വരുത്തണമെന്നും പാകിസ്താന്റെ മണ്ണില്‍ വേരുറപ്പിച്ചിട്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഖുറേഷിയുമായുള്ള ചര്‍ച്ചയില്‍ മൈക് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്ന് ഭീകരസംഘടയുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി അമേരിക്ക ഇടപെട്ടത്. ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍.

അതേസമയം, യുഎസ് ദേശീയ സുരക്ഷാ ഉപഗദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സ്വയം പ്രതിരോധത്തിന് അമേരിക്ക പിന്തുണ നല്‍കുന്നെന്ന് അജിത് ധോവലിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാക് ഭീകര സംഘടനയ്‌ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018