World News

‘ബോംബുകള്‍ പതിച്ചത് വനപ്രദേശത്തും കൃഷി ഭൂമിയിലും, ആളപായം ഉണ്ടായിട്ടില്ല’; ഇന്ത്യ പറയുന്ന തരത്തില്‍ ആക്രമണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുമായി അല്‍ ജസീറ 

അല്‍ ജസീറ 

പാക് അതിര്‍ത്തി കടന്ന് ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തെന്ന ഇന്ത്യന്‍ വാദം തള്ളി അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ബോംബാക്രമണം പാക് അതിര്‍ത്തിയിലെ ആള്‍ത്താമസില്ലാത്ത പ്രദേശങ്ങളിലും വിജനമായ വന മേഖലയിലും കൃഷിഭൂമിയിലുമാണ് പതിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.ജെയ്ഷയുടെ ഒരു രഹസ്യ പരിശീലന കേന്ദ്രം ബോംബ് പതിച്ചതിന്റെ സമീപത്തുണ്ടായിരുന്നെന്നാണ് സൂചന.

പാകിസ്താനിലെ വടക്കന്‍ ഗ്രാമമായ ജാബയുടെ വിജനമായ പാടങ്ങളിലാണ് ബോംബുകള്‍ പതിച്ചത്. തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് നൂറുകിലോമീറ്റര്‍ മാറിയാണ് ഇത്.

ബോംബ് പതിച്ച സ്ഥലം 
ബോംബ് പതിച്ച സ്ഥലം 

പ്രദേശത്തെ പൈന്‍ മരങ്ങളും പാറകളും ബോംബാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇതൊഴിച്ചാല്‍ മറ്റ് യാതൊരു നാശ നഷ്ടമോ അപകടങ്ങളോ പ്രദേശത്തുണ്ടായിട്ടില്ല. ബോംബിന്റെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ പാക് അതിര്‍ത്തി കടന്ന് ജെയ്‌ഷെ ഇ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങള്‍ വ്യോമ സേന ബോംബിട്ട് തകര്‍ത്തെന്നായിരുന്നു ഇന്ത്യ അവകാശപ്പെട്ടത്. നിരവധി ഭീകരരും പരിശീലകരും മുതിര്‍ന്ന പാക് കമാന്‍ഡോകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അല്‍ ജസീറ പ്രദേശത്തെത്തി നിജസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബോംബ് വീണ കൃഷിഭൂമിയുടെ ചിത്രങ്ങളും പരുക്കേറ്റ കര്‍ഷകന്റെ പ്രതികരണവുമെല്ലാം ചേര്‍ത്താണ് അല്‍ ജസീറയുടെ പാകിസ്താനില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട്.

വ്യോമാക്രമണ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പ്രദേശത്തെ ആശുപത്രികളിലേക്ക് എത്തിവരും തങ്ങള്‍ ബോംബാക്രമണങ്ങളില്‍ പരിക്കേറ്റവരെയോ മൃതശരീരങ്ങളോ അവിടെ കണ്ടില്ലെന്ന് വ്യക്തമാക്കി. ഇത്തരത്തില്‍ അപകടം സംഭവിച്ച ആരും ചികിത്സ തേടി ആശുപത്രിയിലെത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതരും പറയുന്നു.

ഇന്ത്യയുടെ രണ്ട് ബോംബുകള്‍ വീണത് നൂറാന്‍ ഷാ എന്ന കര്‍ഷകന്റെ കൃഷിഭൂമിയിലാണ്. നൂറാന്‍ ബോംബ് വീണതിനെക്കുറിച്ച് പറയുന്നതിങ്ങനെ, ഉറങ്ങുകയായിരുന്ന ഞാന്‍ വലിയ ശബ്ദംകേട്ട് ഞെട്ടി എഴുന്നേല്‍ക്കുകയായിരുന്നു. ഉടനെ പുറത്തേക്കിറങ്ങി ഓടി. രണ്ടാമത്തെ പൊട്ടിത്തെറിയും സമീപത്തുനിന്നും കേട്ടു. പുറത്തിറങ്ങി നോക്കുന്ന സമയത്ത് കല്ലിന് സമാനമായ എന്തോ വസ്തു നെറ്റിയില്‍ പതിച്ച് മുറിവുണ്ടായെന്നും നൂറാന്‍ പറയുന്നു.

നൂറാന്‍ ഷാ
നൂറാന്‍ ഷാ

പൊട്ടിത്തെറി കേട്ട് വീടിന് പുറത്തേക്കിറങ്ങിയ അയല്‍വാസി സെയ്ദ് റഹ്മാന്‍ ഷായ്ക്കും പറയാനുള്ളത് സമാന അനുഭവമാണ്. സെക്കന്റുകള്‍ക്കുള്ളില്‍ നാലോളം വലിയ ശബ്ദങ്ങള്‍ കേട്ടു. പ്രദേശത്ത് തീയും പുകയും നിറഞ്ഞു. തലയില്‍ എന്തോ വന്ന് ഇടിച്ച് ബോധരഹിതനായി നിലത്തുവീണ സെയ്ദിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പ്രദേശത്തെ വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

‘ബോംബുകള്‍ പതിച്ചത് വനപ്രദേശത്തും കൃഷി ഭൂമിയിലും, ആളപായം ഉണ്ടായിട്ടില്ല’; ഇന്ത്യ പറയുന്ന തരത്തില്‍ ആക്രമണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുമായി അല്‍ ജസീറ 

പാക് ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. ജെയ്ഷ നേതാവ് മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.

കശ്മീര്‍ അതരിര്‍ത്തി പട്ടണമായ പുല്‍വാമയില്‍ ജെയ്ഷ ഇ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ 42 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്.

ജെയ്ഷ അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനി ഇന്റലിജന്‍സ് ആണെന്നതിന് തെളിവുണ്ടെന്ന് ഇന്ത്യയുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.

‘ബോംബുകള്‍ പതിച്ചത് വനപ്രദേശത്തും കൃഷി ഭൂമിയിലും, ആളപായം ഉണ്ടായിട്ടില്ല’; ഇന്ത്യ പറയുന്ന തരത്തില്‍ ആക്രമണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുമായി അല്‍ ജസീറ 

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പാകിസ്താന്‍ തള്ളി. 2002 മുതല്‍ രാജ്യത്ത് ജെയ്ഷയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നുമാണ് പാകിസ്താന്‍ പറയുന്നത്. 1999ല്‍ ഇന്ത്യന്‍ കസ്റ്റഡിയില്‍നിന്നും മോചിതനായതിന് ശേഷമാണ് മസൂദ് അസ്ഹര്‍ ജെയ്ഷ ഇ മുഹമ്മദ് സ്ഥാപിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018