World News

ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി; നടപടി ഹംസ ബിന്‍ലാദനെ കണ്ടെത്തുന്നവര്‍ക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ  

അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഹംസ ബിന്‍ലാദനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു മില്ല്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക രംഗത്തു വന്നതിന് തൊട്ടു പിന്നാലെയാണ് സൗദിയുടെ നടപടി.

സൗദി ആഭ്യന്തര മന്ത്രാലയം ഒദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ കുറിപ്പിലാണ് പൗരത്വം റദ്ദാക്കിയതായി വ്യക്തമാക്കിയത്. നവംബറില്‍ ഹംസ ബിന്‍ലാദന്റെ പൗരത്വം റദ്ദാക്കിയിട്ടുണ്ടെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. എന്നാല്‍ നടപടി ഇപ്പോഴാണ് പുറത്ത് വിടുന്നത്.

ബിന്‍ലാദനെ വധിച്ചതിന് ശേഷം അല്‍ഖ്വയ്ദയുടെ മുഖ്യ തലവന്‍ ഹംസ ബിന്‍ലാദനാണെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ഏകദേശം 30 വയസ്സാണ് ഹംസയ്ക്കുണ്ടെന്ന് കരുതുന്നത്. സിറിയയിലെ തീവ്രവാദികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ ഹംസ വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു. തുടര്‍ന്നാണ് അല്‍ഖ്വയ്ദയുടെ നേതൃത്തിലേക്ക് ഹംസ വന്നു തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയെ ആക്രമിക്കുമെന്നും അച്ഛന്റെ മരണത്തിന് പ്രതികാരം ചോദിക്കുമെന്നും പലതവണ ഹംസ ബിന്‍ലാദന്‍ സന്ദേശങ്ങളയിച്ചിരുന്നു. തുടര്‍ന്ന് 2017ല്‍ അമേരിക്ക ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന് മുന്‍പ് ഹംസ ബിന്‍ലാദനൊപ്പം അഫ്ഗാനിസ്താനിലുണ്ടായിരുന്നെന്നും പിന്നീട് പാകിസ്താനിലേക്ക് കടന്നുവെന്നുമാണ് മുന്‍പ് ഹംസയെക്കുറിച്ചുണ്ടായിരുന്ന വിവരം. 2011 മെയ് മാസം പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക നീക്കത്തിലാണ് ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെടുന്നത്. ആ സമയത്ത് മകന്‍ ഇറാനില്‍ വീട്ടു തടങ്കലിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉസാമ ബിന്‍ലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ ചെല്ലാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഹംസ വര്‍ഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018