World News

വ്യാപാര രംഗത്ത് ഇനി ഇന്ത്യയ്ക്ക് മുന്‍ഗണന നല്‍കേണ്ടതില്ലെന്ന് ട്രംപ്; ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കാന്‍ തയ്യറാകുന്നില്ലെന്ന് അമേരിക്ക 

വ്യാപര രംഗത്ത് ഇന്ത്യയ്ക്ക് നല്‍കി വരുന്ന മുന്‍ഗണന ഇനി തുടരേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ഇന്ത്യയില്‍ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യം ഇന്ത്യ കേള്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ട്രംപിന്റെ നീക്കം.

ഇന്ത്യന്‍ വിപണിയില്‍ അമേരിക്കയ്ക്ക് ന്യായമായി ലഭിക്കേണ്ട അവസരങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. അമേരിക്കന്‍ സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള വ്യാപാര സംഘട്ടനങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് യുഎസ് പ്രതിനിധി സഭയ്ക്ക് അയച്ച കത്തില്‍ ട്രംപ് വ്യക്തമാക്കി.

ഇന്ത്യയെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് ട്രേഡ് തലവന്റെ ഓഫീസ് അറിയിച്ചു. 60 ദിവസങ്ങള്‍ക്കു ശേഷമായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.

നിലവില്‍ ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്‌. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യയ്ക്കുള്ള പദവി അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യയ്ക്ക് പുറമെ തുര്‍ക്കിയുടേയും മുന്‍ഗണന എടുത്തുകളയാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. 2017 സാമ്പത്തിക വര്‍ഷം അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ള ചരക്ക് സേവന വ്യാപാര കമ്മി 27.3 ബില്യന്‍ ഡോളറായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018