World News

‘ഇറാനില്‍ അഭിഭാഷകയ്ക്ക് 38 വര്‍ഷം തടവും 148 ചാട്ടവാറടിയും’; ദേശീയ സുരക്ഷ ആരോപിച്ച് തടവിലാക്കിയത് ഹിജാബിനെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ക്കായി നിയമപോരാട്ടം നടത്തിയ നസ്രീന്‍ സൊതോദേയെ

ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ നസ്രിന്‍ സൊതോദേയ്ക്ക് 33 വര്‍ഷം തടവും 148 ചാട്ട അടിയും ശിക്ഷ വിധിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങളാണ് നസ്രീന് നേരെ ആരോപിച്ചിരിക്കുന്നത്.

ഹിജാബ് ധരിക്കാതെ പൊതു സ്ഥലത്ത് പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയിരുന്ന നസ്രീനെതിരായ നടപടി നീതികരിക്കാനാകുന്നതല്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.

മറ്റു രാജ്യങ്ങള്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നസ്രീന്റെ മോചനത്തിന് വേണ്ടി ഇടപെടണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു.

ചാരവൃത്തി, രാജ്യത്തിനും, പരമോന്നത നേതാവിനെതിരെ സംസാരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന നസ്രീന്‍ 2010 ലും 2013 ലും തടവിലാക്കപെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ജയിയില്‍ കഴിയവെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സഖറോവ് റൈറ്റ്‌സ് അവാര്‍ഡും നസ്രീന് ലഭിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി നിരവധി തവണ നിയമ പോരാട്ടം നടത്തിയിരുന്നു. 2010 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ 11 വര്‍ഷത്തെ തടവിനും 20 വര്‍ഷം അഭിഭാഷക ജോലിയില്‍ നിന്നും വിലക്കിയിരുന്നു. പിന്നീട് 2014 ല്‍ വിലക്ക് നീക്കുകയും ജയില്‍ മോചിപ്പിക്കുകയുമായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018