World News

‘ഇല്ലാത്ത ഭാവിയ്ക്ക് വേണ്ടി ഞങ്ങളെന്തിന് പഠിക്കണം?’; പാരിസ്ഥിതിക ഭീഷണികള്‍ ഓര്‍മ്മിപ്പിച്ച് നാളെ സ്‌കൂള്‍ കുട്ടികളുടെ ആഗോളപഠിപ്പുമുടക്ക് സമരം

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളുയര്‍ത്തി നാളെ സ്‌കൂള്‍ കൂട്ടികള്‍ ആഗോള തലത്തില്‍ പഠിപ്പുമുടക്കും. നൂറ് രാജ്യങ്ങളിലായി 15,00 ഇടങ്ങളില്‍ കുട്ടികള്‍ പഠിപ്പ് മുടക്കി തെരുവിലിറങ്ങി പ്രതിഷേധിക്കും. 'ഇല്ലാത്ത ഭാവിയ്ക്ക് വേണ്ടി ഞങ്ങളെന്തിന് പഠിക്കണം' എന്ന മുദ്രാവാക്യമാണ് സ്‌കൂള്‍ കുട്ടികള്‍ ഉയര്‍ത്തുന്നത്. വരും തലമുറ നേരിടാന്‍ പോകുന്ന ഭീഷണികളേക്കുറിച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്‍മാരേയും ജനങ്ങളേയും ഓര്‍മ്മിപ്പിക്കുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ച് നിരവധി സംഘടനകളും വിവിധ മേഖലകളിലെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

സ്വീഡിഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഗ്രെറ്റ തുംബെര്‍ഗ് (16) കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിവെച്ച സമരമാണ് ആഗോള മുന്നേറ്റമായി മാറിയത്. ഇല്ലാതാകുന്ന തങ്ങളുടെ ഭാവിയേക്കുറിച്ച് ഓര്‍മ്മപ്പെടുത്തി എല്ലാ വെള്ളിയാഴ്ച്ചകളിലും ഗ്രെറ്റ സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ടിരുന്നു. ഗ്രെറ്റയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്.  
ഗ്രെറ്റം തുംബെര്‍ഗ് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍, ‘കാലാവസ്ഥയ്ക്ക് വേണ്ടി സ്‌കൂള്‍ സമരം ചെയ്യുന്നു’ എന്ന് പോസ്റ്ററില്‍  
ഗ്രെറ്റം തുംബെര്‍ഗ് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍, ‘കാലാവസ്ഥയ്ക്ക് വേണ്ടി സ്‌കൂള്‍ സമരം ചെയ്യുന്നു’ എന്ന് പോസ്റ്ററില്‍  

മാധ്യമ പ്രവര്‍ത്തക എം സുചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റ്

“വലിയ സന്തോഷം തോന്നുന്നു. രണ്ട് കാര്യങ്ങൾ .

ഒന്ന് , സ്വീഡനിൽ കഴിഞ്ഞ ആഗസ്റ് മുതൽ എല്ലാ വെള്ളിയാഴചയും സ്കൂളിൽ പോകാതെ പാർലമെന്റിനു മുമ്പിൽ ക്‌ളൈമറ്റ് ജസ്റ്റീസെന്ന മുദ്രാവാക്യവുമായി കുത്തിയിരിപ്പുനടത്തുന്ന പതിനഞ്ചു വയസ്സുള്ള ഗ്രീറ്റ തുംബർഗ് എന്ന പെൺകുട്ടിയെ സമാധാനത്തിനുള്ള നോബൽസമ്മാനത്തിനു നോമിനേറ്റ് ചെയ്തിരിക്കുന്നു .

രണ്ട് , വളരെ വ്യത്യസ്തമായ ഒരു പണിമുടക്ക് നടക്കാൻ പോവുകയാണ് നാളെ ( മാർച്ച് 15 ) ആഗോളതലത്തിൽ. പണിമുടക്കുന്നത് തൊഴിൽ സംഘടനകളോ രാഷ്ട്രീയപാർട്ടികളോ ഒന്നുമല്ല. സ്കൂൾ കുട്ടികളാണ്. നൂറിലേറെ രാജ്യങ്ങളിൽ പലയിടങ്ങളിലായി ജീവിക്കുന്ന കുട്ടികൾ. അവർ നാളെ പഠിപ്പുമുടക്കി സമരം ചെയ്യും . ആയിരത്തിയഞ്ഞൂറിലേറെ നഗരങ്ങളിൽ കുട്ടികൾ സ്കൂൾ ബഹിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്.

വളരെ ഗുരുതരമായ പ്രശ്നമാണ് അവർ ഉയർത്തുന്നത്. അതിവേഗം ഇല്ലാതാവുന്ന അവരുടെ ഭാവി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കാരണം അപകടത്തിലായിക്കഴിഞ്ഞ സ്വന്തം ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ അവതരിപ്പിക്കാനും സർക്കാരുകളെയും രാഷ്ട്രീയപാർട്ടികളെയും മാധ്യമങ്ങളെയും കർമ്മോന്മുഖരാക്കാനുമാണ് കുട്ടികൾ തെരുവിലിറങ്ങുന്നത്. വലിയ പ്രതീക്ഷ നൽകുന്ന കാര്യം.

ഗ്രീറ്റയാണ് ഈ പണിമുടക്കിനു തുടക്കം കുറിച്ചത് . “Why should I be studying for a future that soon will be no more,” എന്നാണ് ഗ്രീറ്റയുടെ ചോദ്യം. “ കുട്ടികളെ സ്നേഹിക്കുന്നു എന്നാണ് എല്ലാവരും എപ്പോഴും പറയുന്നത് . പക്ഷേ, ഞങ്ങളുടെ ഭാവി അപകടത്തിലായിട്ടും ആരും അടിയന്തിരമായി ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല.
തെരുവിലിറങ്ങുകയല്ലാതെ കുട്ടികൾക്കുമുമ്പിൽ വേറെ വഴിയൊന്നുമില്ല,” എന്ന ഉറച്ച നിലപാടിലാണ് ഗ്രീറ്റ.

വാഗ്ദാനങ്ങളല്ല , ആക്ഷനാണ് വേണ്ടത് എന്ന ഈ കുട്ടിയുടെ നിലപാടിന്റെ ചുവടുപിടിച്ച് പലരാജ്യങ്ങളിലും ആയിരക്കണക്കിന് കുട്ടികൾ വെള്ളിയാഴ്ച്ചകളിൽ പഠനം മുടക്കാൻ തുടങ്ങിയതോടെ അവരുടെ സമരം Fridays for Future എന്ന പേരിൽ വലിയൊരു മൂവ്‌ മെന്റായി. പിന്നീട് അത് “യൂത്ത് സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്” ആയി വളർന്നു. “ സ്വീഡനിൽ ഞങ്ങൾ കുറച്ചുകുട്ടികൾ പഠിപ്പുമുടക്കിയത് ആഗോളമാധ്യമങ്ങൾ തലക്കെട്ടാക്കി. അങ്ങനെയാണെങ്കിൽ നമ്മൾ എല്ലാവരും ഒന്നിച്ചിറങ്ങിയാൽ എന്തൊക്കെ ചെയ്യാൻ കഴിയും,” എന്ന ഗ്രീറ്റയുടെ ആഹ്വാനമാണ് ലോകത്തെമ്പാടുമുള്ള കുട്ടികളെ പ്രചോദിപ്പിച്ചത്..

കേൾക്കേണ്ടതു തന്നെയാണ് ഗ്രീറ്റയുടെ പ്രസംഗങ്ങൾ. തീപ്പൊരി പാറുന്ന പ്രസംഗങ്ങളേയല്ല. മറിച്ച് , വളരെ ശാന്തവും സൗമ്യവുമായവ. എന്നാൽ,, കൃത്യമായ അറിവുകളുടെയും വിവരങ്ങളുടെയും പിൻ ബലമുള്ള ഭാഷണങ്ങൾ. ഹൃദയത്തിൽ നിന്ന് വരുന്ന ശക്തവും തീവ്രവും കുറിക്കുകൊള്ളുന്നതുമായ വാക്കുകൾ. നേരെ ചൊവ്വേയുള്ള ചോദ്യങ്ങൾ . ഇക്കഴിഞ്ഞ ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ വാർഷികയോഗത്തിൽ ഗ്രീറ്റ നടത്തിയ പ്രസംഗം സാമ്പത്തികവിദഗ്ധരെയും കോർപറേറ്റ് കമ്പനികളുടെ പ്രതിനിധികളെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു. “ ഭൂമിയുടെയുംഞങ്ങളുടെയുംഭാവിഅപകടത്തിലാകാൻ കാരണക്കാർ നിങ്ങളാണ് . ലാഭത്തിനു വേണ്ടിയുള്ള നിങ്ങളുടെ ആർത്തിയാണ്,” എന്ന് അവരുടെ മുഖത്തുനോക്കി നിസ്സങ്കോചം പറഞ്ഞു ആ കുട്ടി. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാഉച്ചകോടിയിലും ഉജ്വലമായ ഭാഷണമാണ് ഈ കുട്ടി നടത്തിയത്.

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, മാറ്റം തുടങ്ങിക്കഴിഞ്ഞു എന്നാണ് കുട്ടികൾ സർക്കാരുകളോട് പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ “ ചോരതുടിക്കും ചെറുകയ്യുകൾ” ഏറ്റെടുക്കുന്നത് എന്തൊരു പ്രതീക്ഷയാണു നൽകുന്നത്!”

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018