World News

‘ഇപ്പോഴത്തെ അസ്വസ്ഥത തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായത്’; തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി മികച്ച ബന്ധത്തിന് ശ്രമിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ 

ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്വസ്ഥത ഇന്ത്യന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായതാണ്. ചില രാഷ്ട്രീയ അജണ്ടകള്‍ക്കായി ചിലര്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയും മറ്റ് അയല്‍ രാജ്യങ്ങളുമായി പാകിസ്താന്‍ മികച്ച നയതന്ത്ര ബന്ധം ഉറപ്പുവരുത്താനുള്ള ചര്‍ച്ചകള്‍ നടത്തും. എല്ലാ അയല്‍പക്കക്കാരുമായും നല്ല ബന്ധം സ്ഥാപിച്ച് സമാധാനം നിറഞ്ഞ പാകിസ്താനെ സമൃദ്ധിയുള്ള പാകിസ്താനാക്കി മാറ്റും.
ഇമ്രാന്‍ ഖാന്‍

പുതിയ പാകിസ്താനെ രൂപീകരിക്കുന്നതിന്റെ ആദ്യപടിയായാണ് ഇമ്രാന്‍ഖാന്‍ നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കുന്നത്. ലോക സഞ്ചാരികള്‍ക്ക് തീര്‍ത്ഥാടനത്തിനായി പാകിസ്താന്‍ തുറന്നുനല്‍കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. ബുദ്ധിസത്തിന്റെ കേന്ദ്രമാണ് ടെക്‌സീല. ലോകത്തെ ഏറ്റവും വലിയ ധ്യാന ബുദ്ധ പ്രതിമയുള്ളതും പാകിസ്താനിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ തെരഞ്ഞെടുപ്പിന് ശേഷം ഇസ്ലാമാബാദും ഡല്‍ഹിയും നല്ല ബന്ധത്തിലാവുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. എപ്രില്‍ 11 നും മെയ് 19നും ഇടയിലാണ് ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണല്‍.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഉലച്ചിലുകള്‍ വന്ന ഇന്ത്യാ-പാക് ബന്ധം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പാക് ഭരണാധികാരി പലകുറി ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാക് മണ്ണില്‍ നിന്നും ഭീകരവാദം തുടച്ചുനീക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018