World News

ന്യൂസിലാന്‍ഡ് മുസ്ലീം പള്ളികളിലെ വെടിവെപ്പ്: മരണം 40 ആയി; ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി; ‘രാജ്യത്തിന്റെ ഇരുണ്ട ദിനം’

ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റതായും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും സൂചന. ക്രിസ്റ്റ്‌ചെര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയിലും സൗത്ത് ഐലന്റിലെ പള്ളിയിലുമാണ് വെടിവെപ്പുണ്ടായത്. പട്ടാള വേഷത്തിലെത്തിയ അക്രമി, പ്രാര്‍ത്ഥന യോഗം നടക്കുന്നയിടത്തേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെടിവയ്പ്പ് ന്യൂസിലന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേണ്‍ പ്രതികരിച്ചു. പ്രദേശിക സമയം ഉച്ചയ്ക്ക് 1.40 നാണ് ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ വടിവെപ്പ് നടന്നത്. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവം നടക്കുന്ന സമയം അമ്പതോളം പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.

വലതുപക്ഷ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട ഭീകരവാദിയാണ് ക്രിസ്റ്റ്‌ചെര്‍ച്ചില്‍ വെടിവച്ചതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. അക്രമി ഓസ്‌ട്രേലിയയില്‍ പൗരനാണ്.

സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തി വരുകയാണെന്നും മറ്റ് മുസ്ലിം പള്ളികളും സ്‌കൂളുകളും താല്‍കാലികമായി അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും പൊലീസ് അറിയിച്ചു. വെടിവെപ്പുമായി ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് ട്വിറ്റ് ചെയ്തു.

അക്രമിയെ പൊലീസ് കീഴടക്കുന്നു 
അക്രമിയെ പൊലീസ് കീഴടക്കുന്നു 

ഇതേ സമയം ടെസ്റ്റ് പരമ്പരയ്ക്ക് ന്യൂസിലന്‍ഡിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അപകടത്തില്‍ പെട്ടിരുന്നുവെന്ന് ആദ്യം അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ടീം അംഗങ്ങള്‍ സംഭവം നടന്നതിന് സമീപത്തുണ്ടായിരുന്നെങ്കിലും അപകടത്തില്‍ പെട്ടിട്ടില്ലായെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്താവ് ജലാല്‍ യൂനുസ് അറിയിച്ചു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് വെടിവെപ്പ് നടന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018