World News

ന്യൂസിലാന്റ് ഭീകരാക്രമണം; മരണം 49 ആയി, കൊല്ലപ്പെട്ടവരില്‍ 2 ഇന്ത്യക്കാരും; മലയാളി അടക്കം 9 ഇന്ത്യന്‍ വംശജരെ കാണാനില്ല 

ന്യൂസിലാന്റിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റെന്നും എഐഎംഐഎം പാര്‍ട്ടി നേതാവ് അവാസുദ്ദീന്‍ ഒവൈസി അറിയിച്ചു. കാണാതായവരില്‍ 9 ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ മലയാളി ആണെന്നാണ് സൂചന.അന്‍സി കരിപ്പാക്കുളം ആലിബാബ എന്ന കേരളത്തില്‍ നിന്നുളള യുവതിയെ ആണ് കാണാതായത് എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു

ന്യൂസിലാന്റിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരെ കുറിച്ചുളള അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌.

ക്രിസ്റ്റ്‌ചെര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയിലും സൗത്ത് ഐലന്റിലെ പള്ളിയിലുമാണ് വെടിവെപ്പുണ്ടായത്. പട്ടാള വേഷത്തിലെത്തിയ അക്രമി, പ്രാര്‍ത്ഥന യോഗം നടക്കുന്നയിടത്തേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു.

വെടിവയ്പ്പ് ന്യൂസിലന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേണ്‍ പ്രതികരിച്ചു. ഇന്നലെ പ്രദേശിക സമയം ഉച്ചയ്ക്ക് 1.40 നാണ് ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ വടിവെപ്പ് നടന്നത്. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവം നടക്കുന്ന സമയം അമ്പതോളം പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.

വലതുപക്ഷ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട ഭീകരവാദിയാണ് ക്രിസ്റ്റ്‌ചെര്‍ച്ചില്‍ വെടിവച്ചതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. അക്രമി ഓസ്‌ട്രേലിയയില്‍ പൗരനാണ്.

ടെസ്റ്റ് പരമ്പരയ്ക്ക് ന്യൂസിലന്‍ഡിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ ആക്രമണ സമയം പളളിക്ക് സമീപം ഉണ്ടായിരുന്നു. അംഗങ്ങള്‍ സംഭവം നടന്നതിന് സമീപത്തുണ്ടായിരുന്നെങ്കിലും അപകടത്തില്‍ പെട്ടിട്ടില്ലായെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്താവ് ജലാല്‍ യൂനുസ് അറിയിച്ചു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് വെടിവെപ്പ് നടന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018