World News

ന്യൂസിലന്‍ഡ് ഭീകരാക്രമണം: ഹിജാബ് ധരിച്ച് ഇരകളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി പ്രധാനമന്ത്രി ജസീന്ത ആഡേണ്‍

ജസീന്ത ആഡേണ്‍
ജസീന്ത ആഡേണ്‍

ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌ക് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആഡേണ്‍ എത്തിയത് ഹിജാബ് ധരിച്ച്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മുസ്ലീം വിശ്വാസികളുടെ കുടുംബത്തെയും പരുക്കേറ്റവരെയും ജസീന്ത ആശ്വസിപ്പിച്ചു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹിജാബ് ധരിച്ച് ഇരകളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നത് ആഗോളതലത്തില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

വെള്ളിയാഴ്ച്ച ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌കില്‍ വലതുപക്ഷ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 49 ഇസ്ലാംമതവിശ്വാസികളാണ് കൊല്ലപ്പെട്ടത്.   

ആക്രമണം അഴിച്ചുവിട്ട ബ്രെന്‍ഡന്‍ ടറന്റിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഭീകരവാദ പ്രവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി ഇരകളുടെ ബന്ധുക്കളെ കണ്ടതിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് സെമി-ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ എന്നിവയുള്‍പ്പെടെ അഞ്ച് തോക്കുകളുമായാണ് ഓസ്‌ട്രേലിയന്‍ യുവാവ് ആക്രമണം നടത്തിയത്. തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് ജസീന്ത ഉറപ്പുനല്‍കി. ഭീകരാക്രമണത്തിന് ശേഷം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി 24 മണിക്കൂറിനിടെ വിളിച്ചുചേര്‍ത്ത രണ്ടാമത്തെ വാര്‍ത്താസമ്മേളനമാണിത്.

ആയുധങ്ങളും ആയുധങ്ങള്‍ കൈവശം വെയ്ക്കാനുള്ള ലൈസന്‍സും ഉണ്ടായിരുന്നതാണ് ഈ സംഭവത്തിലേക്ക് എത്തിച്ചത് എന്നിരിക്കെ, എനിക്ക് ഇപ്പോള്‍ ഒരു കാര്യം പറയാന്‍ കഴിയും, നമ്മുടെ ആയുധനിയമങ്ങളില്‍ മാറ്റം വരുത്തും.  
ജസീന്ത ആഡേണ്‍  
ബ്രെന്‍ഡന്‍ ടറന്റ്  
ബ്രെന്‍ഡന്‍ ടറന്റ്  

ക്രൈസ്റ്റ്ചര്‍ച്ച് മോസ്‌കില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ബ്രെന്‍ഡന്‍ ടറന്റ് (28) ഓണ്‍ലൈനില്‍ 'മാനിഫെസ്റ്റോ' പോസ്റ്റ് ചെയ്തിരുന്നു. നോര്‍വ്വേ, ഓസ്ലോയില്‍ 77 പേരെ കൊലപ്പെടുത്തിയ വലതുപക്ഷ ഭീകരന്‍ ആന്ദ്രെസ് ബെഹ്‌റിങ് ബ്രീവിക്കിനേക്കുറിച്ച് ഈ മാനിഫെസ്റ്റോയില്‍ ഒന്നിലധികം തവണ പരാമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യപോരാളി-വംശസൈനികന്‍ എന്ന പട്ടികയിലാണ് ഓസ്ലോഭീകരന്റെ പേര് ചേര്‍ത്തിരിക്കുന്നത്. വംശീയ-സാംസ്‌കാരികഹത്യകള്‍ക്കെതിരെ പോരാടിയ ആളായാണ് ബ്രീവിക്കിനെ ടറന്റ് വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ ചാള്‍സ്ടണ്‍ പള്ളിയില്‍ കറുത്തവര്‍ഗക്കാരായ ഒമ്പത് പേരെ വെടിവെച്ചുകൊന്ന ഡിലന്‍ റൂഫിന്റെ എഴുത്തുകള്‍ തന്നെ സ്വാധീനിച്ചതിനേക്കുറിച്ചും ടറന്റ് എഴുതിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018