World News

ബലാക്കോട്ട് ആക്രമണത്തില്‍ തനിക്കോ കൂട്ടാളികള്‍ക്കൊ ഒന്നും സംഭവിച്ചിട്ടില്ലെന്ന് മസൂദ് അസ്ഹര്‍ 

നിയന്ത്രണ രേഖ മറികടന്ന് ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്ഷ ഇ മുഹമ്മദിന്റെ നേതാവ് മസൂദ് അസ്ഹര്‍. ജെയ്‌ഷെ ഇ മുഹമ്മദിന്റെ മുഖമാസികയില്‍ ‘സാദി’ എന്ന തൂലിക നാമത്തില്‍ എഴുതിയ കോളത്തിലാണ് അസ്ഹര്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്.

താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും, തന്റെ വൃക്കയ്‌ക്കോ, കരളിനോ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അസ്ഹര്‍ പറയുന്നു. ഇന്ത്യ അവകാശപ്പെടുന്നതുപോലെ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല. പുല്‍വാമ അക്രമത്തില്‍ ചാവേറായി പ്രവര്‍ത്തിച്ച ആദില്‍ അഹമ്മദ് ദര്‍ നടത്തിയ അക്രമം കശ്മീര്‍ താഴ് വരയിലെ മികച്ച കാര്യമായി മാറും. ആദില്‍ അഹമ്മദ് ദര്‍ തുടങ്ങിവെച്ച തീ അടുത്ത കാലത്തൊന്നും അണയ്ക്കാന്‍ കഴിയില്ലായെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

മോഡി അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും തനിക്ക് ആരോഗ്യമുണ്ടെന്ന് തെളിയിക്കാന്‍ ആയുധമുപയോഗിച്ചുള്ള കളിക്ക് തയ്യാറാണെന്നും കോളത്തില്‍ പറയുന്നു. ശേഷം കോളത്തില്‍ അസ്ഹര്‍ അഫ്ഗാനിസ്ഥാനിലെ തല്‍സ്ഥിതിയെ കുറിച്ച് പറയുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ ജനത അനുഭവിക്കുന്ന വിഷമതകളില്‍ താന്‍ വേദനിക്കുകയാണെന്ന് അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

ആ മാസം ആദ്യം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ഭാഗമായ പാകിസ്താന്‍ മന്ത്രി അസ്ഹര്‍ ഗുരുതര നിലയില്‍ കഴിയുകയാണെന്നും രാജ്യത്തിന്റെ സൈനിക ആശുപത്രിയില്‍ അസ്ഹര്‍ ചികിത്സയിലാണെന്നും പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ അസ്ഹര്‍ മരിച്ചുവെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടിയിരുന്നു. പിന്നീട് ജെയ്ഷ ഇ മുഹമ്മദ് ഈ വാദങ്ങളെ നിഷേധിച്ചിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26 ന് ആണ് ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് ജെയ്ഷാ ഭീകര താവളങ്ങളില്‍ അക്രമം നടത്തിയത്. 250 ല്‍ അധികം ഭീകരവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുണ്ടെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ അവകാശപ്പെട്ടിരുന്നു. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് മസൂദ് അസ്ഹര്‍ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് കോളം പുറത്തുവന്നിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018