World News

ന്യൂസീലാന്റ് ഭീകരാക്രമണം: 9 മിനുട്ട് മുന്‍പ് അക്രമി മാനിഫെസ്റ്റോ അയച്ച് തന്നെന്ന് പ്രധാനമന്ത്രി ജസീന്ത അഡേണ്‍

ആക്രമണം നടത്തുന്ന സ്ഥലമോ മറ്റ് വിവരങ്ങളോ നല്‍കാതെയാണ് ഇമെയില്‍ സന്ദേശം എത്തിയത്. മിനുട്ടിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയെന്ന് പ്രധാനമന്ത്രി.

ന്യൂസിലാന്‍ഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന് ഒമ്പത് മിനുട്ട് മുന്‍പ് അക്രമിയായ ബ്രെന്റണ്‍ ടാരന്റ് ആയാളുടെ മാനിഫെസ്റ്റോ അയച്ച് തന്നെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അഡേണ്‍ പ്രതികരിച്ചു. താനടക്കം 30 പേര്‍ക്കാണ് ബ്രെന്റണ്‍ ടാരന്റ് ആയാളുടെ മാനിഫെസ്റ്റോ അയച്ചു തന്നതെന്നും ജസീന്ത അഡേണ്‍ വ്യക്തമാക്കി. ആക്രമണം നടത്തുന്ന സ്ഥലമോ മറ്റ് വിവരങ്ങളോ നല്‍കാതെയാണ് ഇമെയില്‍ സന്ദേശമെന്നും രണ്ട് മിനുട്ടിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയിരുന്നുവെന്നും ജസീന്ത അഡേണ്‍ പറഞ്ഞു.

മഹത്തായ പുനസ്ഥാപനം എന്ന തലക്കെട്ടിലുള്ള മാനിഫെസ്റ്റോ ബ്രെന്റണ്‍ ടാരന്റില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. 74 പേജുകളുള്ള മാനിഫെസ്റ്റോയില്‍ യൂറോപ്പിലെ കുടിയേറ്റക്കാരെ മുഴുവന്‍ നീക്കം ചെയ്യണമെന്നും ആഫ്രിക്ക, ഇന്ത്യ, തുര്‍ക്കി തുടങ്ങി എവിടെ നിന്നുള്ളവരെയെല്ലാം തുരത്തുമെന്നും ഇയാള്‍ പറയുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നും ബുധനാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നും ആഡേണ്‍ പറഞ്ഞു.

ഭീകരാക്രമണത്തില്‍ 50 ഓളം ആളുകളാണ് മരിച്ചത്. മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായും ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളിയായ അന്‍സി അലിബാവയ്ക്ക് പുറമെ മെഹബൂബ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ട്വിറ്ററിലൂടെയാണ് മരിച്ച ഇന്ത്യക്കാരുടെ വിവരം ഹൈക്കമ്മീഷണര്‍ പുറത്തുവിട്ടത്.

അന്‍സി അലിബാവയുടെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌ക് ഭീകരാക്രമണത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി കരിപ്പാക്കുളം വീട്ടില്‍ അന്‍സി ആലിബാവയെ കാണാനില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അന്‍സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

ആക്രമണം ന്യൂസിലന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പ്രതികരിച്ചത്. വലതുപക്ഷ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട ഭീകരവാദിയാണ് ക്രിസ്റ്റ്ചെര്‍ച്ചില്‍ വെടിവച്ചതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. അക്രമി ഓസ്ട്രേലിയയില്‍ പൗരനാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018