World News

ന്യൂസിലാന്‍ഡ് ഭീകരാക്രമണം: അക്രമിയെ എതിര്‍ക്കുന്നതിനിടെ കൊല്ലപ്പെട്ട അധ്യാപകന് പാകിസ്താന്‍ സര്‍ക്കാരിന്റെ മരണാനന്തര ബഹുമതി 

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട അധ്യാപകന് മരണാനന്തര ബഹുമതി നല്‍കി ആദരിക്കാനൊരുങ്ങി പാകിസ്താന്‍ സര്‍ക്കാര്‍. പള്ളികളില്‍ കടന്ന് വെടിയുതിര്‍ത്ത വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ ബ്രെന്‍ഡന്‍ ഹാരിസണ്‍ ടെറന്റിനെ എതിര്‍ക്കുന്നതിനിടെ വെടിയേറ്റു മരിച്ച പാകിസ്താനിലെ അബോട്ടാബാദ് സ്വദേശിയായ നയീം റാഷിദിനാണ് മരണാനന്ത ബഹുമതിയായി സര്‍ക്കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഭീകരനെ തടയാന്‍ ശ്രമിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച റാഷിദിനെയോര്‍ത്ത് പാകിസ്താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ധൈര്യത്തെ പാകിസ്താന്‍ ദേശീയ പുരസ്‌കാരം കൊണ്ട് ആദരിക്കുയാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രൈസ്റ്റ്ചര്‍ച്ചില്‍ അധ്യാപകനായ റാഷിദ്(49) ഉള്‍പ്പെടെ ഒന്‍പത് പാകിസ്താന്‍ സ്വദേശികള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ എഞ്ചിനീയറായ റാഷിദിന്റെ 21 വയസ്സുള്ള മകന്‍ തല്‍ഹ നയീമും ഉള്‍പ്പെടുന്നു.

പള്ളിക്കകത്തേക്ക് കയറിയ ഭീകരന്‍ വെടിയുതിര്‍ക്കുന്നതിനിടെ എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ റാഷിദിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും ആശുപത്രിയിലെത്തെച്ചിങ്കിലും രക്ഷിക്കാനായില്ലെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റാഷിദിന്റെ മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ തന്നെ അടക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

തന്റെ ഭര്‍ത്താവും മകനും ഹീറോകളാണെന്ന് റാഷിദിന്റെ ഭാര്യ അംബ്രീനും പ്രതികരിച്ചു. തന്റെ ഭര്‍ത്താവ് അവസാനം വരെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ചിരുന്നു. ആക്രമണത്തിന്റെ ലൈവ് ദൃശ്യങ്ങളില്‍ റാഷിദ് ഭീകരനെ തടയാന്‍ ശ്രമിക്കുന്നത് കാണാമെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ നയീമ ഖാന്‍ ന്യൂസിലാന്‍ഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്കും മറ്റുമായി റാഷിദിന്റെ ബന്ധുക്കള്‍ അടിയന്തിരമായ ന്യൂസിലാന്‍ഡിലേക്ക് പോകാനുള്ള സഹായം തേടിയിട്ടുണ്ട്

ഭീകരാക്രമണത്തിന് ഒമ്പത് മിനുട്ട് മുന്‍പ് അക്രമിയായ ബ്രെന്റണ്‍ ടാരന്റ് ആയാളുടെ മാനിഫെസ്റ്റോ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അഡേണിന് അയച്ചു കൊടുത്തിരുന്നു. മഹത്തായ പുനസ്ഥാപനം എന്ന തലക്കെട്ടിലുള്ള മാനിഫെസ്റ്റോ ബ്രെന്റണ്‍ ടാരന്റില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. 74 പേജുകളുള്ള മാനിഫെസ്റ്റോയില്‍ യൂറോപ്പിലെ കുടിയേറ്റക്കാരെ മുഴുവന്‍ നീക്കം ചെയ്യണമെന്നും ആഫ്രിക്ക, ഇന്ത്യ, തുര്‍ക്കി തുടങ്ങി എവിടെ നിന്നുള്ളവരെയെല്ലാം തുരത്തുമെന്നും ഇയാള്‍ പറയുന്നുണ്ട്.

ഭീകരാക്രമണത്തില്‍ 50 ഓളം ആളുകളാണ് മരിച്ചത്. മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായും ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളിയായ അന്‍സി അലിബാവയ്ക്ക് പുറമെ മെഹബൂബ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ട്വിറ്ററിലൂടെയാണ് മരിച്ച ഇന്ത്യക്കാരുടെ വിവരം ഹൈക്കമ്മീഷണര്‍ പുറത്തുവിട്ടത്.

ആക്രമണം ന്യൂസിലന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പ്രതികരിച്ചത്. വലതുപക്ഷ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട ഭീകരവാദിയാണ് ക്രിസ്റ്റ്‌ചെര്‍ച്ചില്‍ വെടിവച്ചതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. അക്രമി ഓസ്‌ട്രേലിയയില്‍ പൗരനാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018