World News

ഭീകരാക്രമണം നടന്ന അല്‍ നൂര്‍ മുസ്ലീം പള്ളിക്ക് മുന്നില്‍ ‘ഹാക്ക’ നൃത്തവുമായി ‘ന്യൂസിലാന്‍ഡ് ബ്ലാക്ക് പവര്‍ ഗ്യാങ്’; പ്രതിഷേധം നിറഞ്ഞ ശ്രദ്ധാഞ്ജലിയില്‍ ക്രൈസ്റ്റ് ചര്‍ച്ച് 

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വ്യത്യസ്ഥമായ ശ്രദ്ധാഞ്ജലി രേഖപ്പെടുത്തി ന്യൂസിലാന്‍ഡ് ബ്ലാക്ക് പവര്‍ ഗ്യാങ് എന്ന കൂട്ടായ്മ.

‘ഇന്നിവിടെ എല്ലാവരേയും സ്‌നേഹിക്കാന്‍ കഴിയട്ടെ, ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാവരും’ എന്ന് പറഞ്ഞ് ആരംഭിച്ച ‘ഹാക്ക’ നൃത്തത്തോടുകൂടിയാണ് ഭീകരാക്രമണം നടന്ന അല്‍ നൂര്‍ മോസ്‌ക്കിന് സമീപം ബ്ലാക്ക് പവര്‍ ഗാങ് ശ്രദ്ധാഞ്ജലി രേഖപ്പെടുത്തിയത്. സംഘടന പിന്തുടരുന്ന ഒരു നൃത്ത രൂപമാണ് ഹാക്ക .

This is such a powerful tribute to the Christchurch massacre victims

Posted by Daily Mail on Sunday, March 17, 2019

ന്യൂസിലാന്‍ഡിലെ വളരെ പ്രശസ്തമായ കൂട്ടായ്മയാണ് ബ്ലാക്ക് പവര്‍ ഗാങ്. മോണ്‍ഗ്രേല്‍ മൊബ് എന്ന വെള്ളുത്തവര്‍ഗ്ഗക്കാരുടെ കൂട്ടായ്മയ്‌ക്കെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ് 1970 ല്‍ വെല്ലിംഗ്ടണില്‍ വെച്ച് റെയിദു ഹാരിസിന്റെ നേതൃത്വത്തില്‍ മവോരി യുവാക്കള്‍ ബ്ലാക്ക് പവര്‍ ഗാങ് രൂപീകരിക്കുന്നത്. വെളുത്ത വര്‍ഗ്ഗക്കാരുടെ മേല്‍കൊയ്മയ്‌ക്കെതിരേയും ആക്രമണങ്ങള്‍ക്കെതിരേയും സാംസ്‌കാരിക പ്രതിരോധം തീര്‍ക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. മാവോരി, പോളിനേഷ്യന്‍ വിഭാഗങ്ങളാണ് സംഘടനയില്‍ പ്രധാനമായും അംഗങ്ങളായിട്ടുള്ളത്.

ക്രൈസ്റ്റ് ചര്‍ച്ചിലെ ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാരടക്കം 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ മലയാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനി കരിപ്പാക്കുളം വീട്ടില്‍ അന്‍സി ആലിബാവ എന്ന യുവതിയും ഉള്‍പ്പെട്ടിരുന്നു.

പട്ടാള വേഷത്തിലെത്തിയ അക്രമി, പ്രാര്‍ത്ഥനായോഗം നടക്കുന്നയിടത്തേക്ക് വെടിവയ്ക്കുകയായിരുന്നു. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവം നടക്കുന്ന സമയം അമ്പതോളം പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ ബ്രെന്‍ഡന്‍ ഹാരിസണ്‍ ടെറന്റ് എന്ന 28 കാരനാണ് കൂട്ടകൊല നടത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018